ഓഖി: സംസ്ഥാനത്തിനെതിരെ ദുരാരോപണം ^ആനത്തലവട്ടം

ഓഖി: സംസ്ഥാനത്തിനെതിരെ ദുരാരോപണം -ആനത്തലവട്ടം തൃശൂർ: കനത്ത നാശത്തിനും നിരവധി മരണത്തിനുമിടയാക്കിയ ഓഖി ദുരന്തത്തിൽ, സംസ്ഥാന സർക്കാറിനെതിരെ ദുരാരോപണമാണ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. മുന്നറിയിപ്പ് സന്ദേശം ലഭിച്ച ഉടൻ തന്നെ നിർദേശം വകുപ്പുകൾക്ക് കൈമാറി. വേണ്ടത്ര ജാഗ്രതയോടെ തന്നെ വകുപ്പുകളും പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സോളാർ റിപ്പോർട്ടും തുടർ നടപടികളും സംബന്ധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവർത്തനത്തിനും, സഹായത്തിനുമായി ഒന്നിച്ച് നിന്ന് പ്രവർത്തിക്കേണ്ട സമയത്ത് രാഷ്ട്രീയാരോപണമുന്നയിക്കുന്നത് ദുഷ്ടലാക്കോടെയാണ്. സോളാറിൽ, ഇടതുമുന്നണിയുടെ രാഷ്ട്രീയാരോപണമല്ല. അന്വേഷണ കമീഷ‍​െൻറ കണ്ടെത്തലുകളാണ്. ഇതിൽ രാഷ്ട്രീയ പ്രതികാരത്തിനും ഇടതുമുന്നണിയില്ലെന്നും ആനത്തലവട്ടം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ് അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, ജില്ല സെക്രട്ടറി കെ.രാധാകൃഷ്ണൻ, എ.വി. വല്ലഭൻ, സി.ആർ. വൽസൻ, എം.കെ. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.