ഒപ്പനയാണോ എങ്കിൽ സെൻറ്​ ജോസഫ് തന്നെ

ജില്ലയിൽ ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ മതിലകം സ​െൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിനൊപ്പം നിൽക്കാൻ ആരുമില്ല. തുടർച്ചയായി ഏഴാം തവണയാണ് സ​െൻറ് ജോസഫ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന സംസ്ഥാന തലത്തിൽ ആദ്യത്തെ ആറ് സ്ഥാനങ്ങളിൽ സ​െൻറ് ജോസഫ് ഉൾപ്പെടാതിരുന്നിട്ടില്ല. ഇത്തവണ ഹൈസ്കൂൾ വിഭാഗത്തോടൊപ്പം ഹയർ സെക്കൻഡറി വിഭാഗം ഒപ്പനയിലും ഇവർ ഒന്നാം സ്ഥാനം നേടിയ മധുരത്തിലാണ് സ്കൂൾ. സവിതയാണ് പ്രധാന പരിശീലക. തീരദേശത്തെ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ജില്ല കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന സ്കൂളിനുള്ള 'മാധ്യമ'ത്തി​െൻറ േട്രാഫി ഏറെ തവണ ലഭിച്ചത് സ​െൻറ് ജോസഫിനാണ്. പ്രസംഗിച്ച് തോൽപിക്കാൻ ആളില്ലാതെ അമൃതകൃഷ്ണ ജില്ല കലോത്സവത്തിലെ പ്രസംഗ മത്സരത്തിൽ ഇരുത്തം വന്ന ശൈലിയുമായി ജെ. അമൃതകൃഷ്ണ. ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ ഇത്തവണ മലയാളം പ്രസംഗത്തിൽ എ േഗ്രഡോടെ ഒന്നാം സ്ഥാനവും സംസ്കൃതം പ്രസംഗത്തിൽ എ േഗ്രഡോടെ രണ്ടാംസ്ഥാനവും നേടി ഈ മിടുക്കി. സംസ്ഥാന തലത്തിൽ 2014ലും 2015ലും സംസ്കൃത പ്രഭാഷണത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കൂടാതെ ഈ വർഷം സംസ്ഥാന ശാസ്ത്രമേളയിലും സോഷ്യൽ പ്രസംഗത്തിന് എ േഗ്രഡ് നേടി. മാമ്പ്ര യൂനിയൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. തായമ്പകയിൽ കൊട്ടിക്കയറി ശ്രീരഞ്ജ് തായമ്പകയിൽ കൊട്ടിക്കയറിയ ശ്രീരഞ്ജിന് ഒന്നാം സമ്മാനം. നേട്ടം അച്ഛ​െൻറ ഓർമകൾക്ക് മുന്നിൽ സമർപ്പിക്കുകയാണെന്ന് ശ്രീരഞ്ജ് പറഞ്ഞു. പഞ്ചവാദ്യ കലാകാരനായിരുന്നു പരേതനായ ചൊവ്വന്നൂർ സുരേന്ദ്രൻ. എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ക്ഷേത്രങ്ങളിൽ ചെറുപ്രായത്തിൽതന്നെ കൊട്ടാൻ തുടങ്ങിയതി​െൻറ പരിചയമാണ് കലോത്സവത്തിൽ മുന്നേറാൻ ഈ കൊച്ചുകലാകരന് തുണയായത്. തായമ്പക കലാകാരൻ വലിയച്ഛൻ ചൊവ്വന്നൂർ സുധാകരനാണ് ഗുരു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.