ഏങ്ങണ്ടിയൂർ:- ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ഒരുക്കിയ കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.വി. അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുഭാഷിണി മഹാദേവൻ മുഖ്യാതിഥിയായി. നാരായണ ഗുരുകുലം അധ്യക്ഷൻ ശാന്താനന്ദതീർഥ, ചേറ്റുവ മഹല്ല് ഖത്തീബ് സലീം ഫൈസി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന ശശാങ്കൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.എൻ. ജ്യോതിലാൽ, ഓമന ബാലൻ, ഇന്ദിര, ഇർഷാദ് കെ. ചേറ്റുവ, ബ്ലോക്ക് അംഗങ്ങളായ എൻ.ആർ. ഗണേശ്, പരന്തൻ ദാസൻ, കുടുംബശ്രീ ചെയർപേഴ്സൺ മെഹറുന്നിസ ശംസു, പഞ്ചായത്ത് സെക്രട്ടറി ഷീല എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് പാനലിന് വിജയം അന്തിക്കാട്: പെരിങ്ങോട്ടുകര ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് ജയം. മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതി പ്രസിഡൻറായി കെ.വി. ധർമധീരനെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.