കടപ്പുറം: നാടിനും നാട്ടുകാർക്കും നന്മ മാത്രം കാംക്ഷിച്ചുള്ളതാണ് പ്രാർഥനയെന്നും അതിന് അതിർവരമ്പുകൾ ഇല്ലെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്‌ദുസ്സമദ് സമദാനി പറഞ്ഞു. യു.എ.ഇ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കോഒാഡിനേഷന്‍ കമ്മിറ്റി സഹായത്തോടെ കടപ്പുറം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ മുനക്കക്കടവില്‍ നിർമിച്ചുനല്‍കുന്ന അഞ്ചാമത് ഭവനത്തിെൻറ താക്കോല്‍ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബി.കെ. സുബൈർ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.എച്ച്. റഷീദ് മുഖ്യപ്രഭാഷണം നടത്തി. പി.എം. മൊയ്‌തീന്‍ഷാ, പി. യതീന്ദ്രദാസ്, പി.എ. ഷാഹുല്‍ ഹമീദ്, ആർ.കെ. ഇസ്‌മായില്‍, പി.എം. മുജീബ്, വി.കെ. ശാഹു, എ.കെ. അബ്‌ദുല്‍ കരീം, വി.കെ. ജലാല്‍, പി.ടി. കബീർ, പി.കെ. ബഷീർ, ആർ.സി. അഹമ്മദ്‌ഷാ, പുളിക്കല്‍ അലി, കെ.എസ്. അലി, പണ്ടാരി കുഞ്ഞുമുഹമ്മദ്, പി.എസ്. അബൂബക്കർ, എം.കെ. കലാം, മഠത്തില്‍ കൃഷ്‌ണന്‍, വി.എം. മനാഫ്, വി.പി. മന്‍സൂറലി, നൗഷാദ് തെരുവത്ത്, ടി.ആർ. ഇബ്രാഹിം, പി.എച്ച്. തൗഫീഖ്, മുനീർ കടവില്‍, പി.ടി. അഫ്‌സല്‍, പി.എ. അന്‍വർ, എ.കെ. മുനീർ, അന്‍സാർ പോണത്ത്, അസ്‌ഹർ പുളിക്കല്‍, വാർഡ് മെംബർ പി.എ. അഷ്‌കറലി, ജനപ്രതിനിധികളായ ഷാജിത ഹംസ, ശ്രീബ രതീഷ്, ഷൈല മുഹമ്മദ് എന്നിവർ സംസാരിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.വി. ഉമ്മർകുഞ്ഞി സ്വാഗതവും സി.ബി. അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.