ചിറ്റഞ്ഞൂരിൽ വീണ്ടും സി.പി.എം-ബി.ജെ.പി സംഘട്ടനം; രണ്ടുപേർക്ക് പരിക്ക് കുന്നംകുളം: ചിറ്റഞ്ഞൂർ കാവിലക്കാട്ട് വീണ്ടും സി.പി.എം-ബി.ജെ.പി സംഘട്ടനം. വീടുകയറി ആക്രമണത്തിൽ രണ്ട് ഡി.വൈ.എഫ്.െഎ പ്രവർത്തകർക്ക് പരിക്കേറ്റു. ചിറ്റഞ്ഞൂർ സ്വദേശികളായ മേേക്കാണത്ത് വിഷ്ണുരാഗ് (23), കൂത്തൂർ രാഹുൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കുന്നംകുളം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 11ഒാടെ ആയിരുന്നു സംഭവം. കുറച്ച് കാലമായി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. ഗണേശോത്സവ ദിനത്തിൽ എ.സി.എ സെൻററിൽ സ്ഥാപിച്ച ബസ് സ്റ്റോപ്പിലും സി.പി.എം, ഡി.ൈവെ.എഫ്.െഎ കൊടിക്കാലുകളിലും പ്രചാരണ ബോർഡുകളിലും കരിഒായിൽ ഒഴിച്ചിരുന്നു. കഴിഞ്ഞ ദിവസം സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എം.എസ്. സുകുമാരൻ, സഹോദരൻ ചന്ദ്രൻ എന്നിവരുടെ വീടുകൾക്ക് നേരെ കല്ലേറും വീടിന് മുന്നിലെ ചെടിച്ചട്ടികൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. ഇൗ സംഭവത്തിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ അഞ്ചുപേർക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും ആക്രമണം. പാർക്കാടി പൂരാഘോഷം മുതൽ മേഖലയിൽ ഇടക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘട്ടനം നടന്നിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ രണ്ടുപേർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. സംഘർഷാവസ്ഥ നിലനിൽക്കുന്ന ചിറ്റഞ്ഞൂരിൽ കുന്നംകുളം പൊലീസ് നിരീക്ഷണം ശക്തമാക്കി. ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ അറിവോടെ നടത്തുന്ന ആക്രമണ പരമ്പര അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് സി.പി.എം സൗത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബി. ഷിബു പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.