ഭയവും ആശയക്കുഴപ്പവും സൃഷ്​ടിച്ച്​ കാട്ടാനക്കൂട്ടം

തിരുവില്വാമല: നാട്ടുകാരെ ഭയത്തിലും അധികൃതരെ ആശയക്കുഴപ്പത്തിലുമാക്കി നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം തിരുവില്വാമല ക്ഷേത്രത്തി​െൻറ പിന്നിലെ മലേശമംഗലം മലഞ്ചെരുവിൽ കറങ്ങിനടക്കുന്നു. ആനകളെ തിരിച്ച് തെളിക്കാനോ അകമല കാട്ടിൽ കയറ്റാനോ ഉള്ള ശ്രമം വിജയിച്ചിട്ടില്ല. ബുധനാഴ്ച മുഴുവൻ ജനവാസ കേന്ദ്രങ്ങളിലായിരുന്നു കാട്ടാനക്കുടുംബം. പാമ്പാടി തപോവനത്തിന് സമീപം ചെറിയ കാട്ടിലെ ചോലയിൽ രാവിലെ മുതൽ ൈവകുന്നേരം വരെ നീരാടിയ ആനക്കൂട്ടത്തി​െൻറ നീക്കം നിരീക്ഷിച്ച് വനപാലകരും പൊലീസും നിലയുറപ്പിച്ചു. ജനവാസ മേഖലയോടു ചേർന്നാണ് ഇവ തമ്പടിച്ചത്. കാട്ടാനക്കൂട്ടത്തെ കാണാനെത്തിയ ജനക്കൂട്ടം ആന തമ്പടിച്ച സ്ഥലങ്ങളിലേക്ക് കയറാതെ നോക്കാനുള്ള ശ്രമത്തിലായിരുന്നു വനപാലകർ. ആനക്കൂട്ടത്തെ കണ്ട് ജനം ബഹളംകൂട്ടിയാൽ അവ പ്രകോപിതരാകാനിടയുണ്ട്. കാട്ടിലേക്കുള്ള വഴികൾ പൊലീസും വനപാലകരും തടഞ്ഞിട്ടും ചിലർ ഉൗടുവഴികളിലൂടെ ആനയുടെ അടുെത്തത്താൻ തുനിഞ്ഞു. ഇപ്പോൾ ആനകൾ നിൽക്കുന്ന ചെറിയ കാടിന് ഏകദേശം 15 കിലോമീറ്റർ വിസ്തീർണം മാത്രമാണുള്ളത്. ഒരു ഭാഗത്ത് പാമ്പാടി തപോവനവും മറുഭാഗത്ത് പുനർജനി ഗുഹക്ക് സമീപം മലേശമംഗലം റോഡുമാണ്. ഇരുഭാഗവും ജനനിബിഢമാണ്. തപോവനത്തിന് സമീപം ഒരു കോളനിയും ഉണ്ട്. ചൊവ്വാഴ്ച പകൽ മുഴുവൻ ഗായത്രിപ്പുഴയിലെയും ഭാരതപ്പുഴയിലെയും നീരാട്ടിനുശേഷം രാത്രി ഏറെ വൈകിയാണ് ഇവ നാട്ടിൽ ഇറങ്ങിയത്. ജനക്കൂട്ടം ആനകളെ കണ്ട് ഒച്ചെവച്ചതോടെ അവ ചോലയിലേക്ക് കടന്നു. ജീവനക്കാർ ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവയെ രാവിലെ 11ഒാടെ കണ്ടെത്തിയത്. കുട്ടിക്കൊമ്പൻ പോകുന്നതിന് അനുസരിച്ചാണ് പിടിയാനയും കൊമ്പനും ചലിക്കുന്നെതന്നാണ് നാട്ടുകാർ പറയുന്നത്. വയനാട്ടിൽനിന്ന് ആനയെ തുരത്തുന്നതിന് പരിശീലനം ലഭിച്ച ആദിവാസിസംഘം എത്തിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ല. ഉച്ചക്കുശേഷമാണ് അവർ എത്തിയത്. വൈകീേട്ടാടെയാണ് കാട്ടുമൃഗങ്ങൾ സഞ്ചരിക്കുന്നെതങ്കിലും അതിനുമുേമ്പ തന്ത്രങ്ങൾ മെനയാൻ അവർക്ക് അവസരം ഒരുക്കാൻ കഴിഞ്ഞില്ല. വൈകീട്ട് അവർ ആനയെ താരയിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ദിശ തെറ്റി. അതിനിടെ, കുങ്കി ആനകളെ ഉപയോഗിച്ച് അവയെ കാട്ടിലേക്ക് അയക്കുന്നത് സംബന്ധിച്ച് വകുപ്പിൽ ചർച്ച നടന്നു. ഒരാനക്ക് മൂന്ന് കുങ്കികൾ വേണ്ടിവരും. ഇതിനുപുറെമ, മയക്കുവെടി വെക്കുന്നതും ചർച്ചയായി. ഒടുവിലാണ് ആദിവാസികളെ ഉപയോഗിക്കാൻ തീരുമാനമായത്. എന്നാൽ, നാട്ടുകാർ ബഹളം വെക്കുന്നതും മറ്റും കാര്യങ്ങൾ കുഴക്കുന്നു. നാട്ടുകാർക്കപ്പുറം ആനക്കമ്പക്കാരാണ് കൂടുതൽ പ്രശ്നക്കാർ. ആന വന്ന വഴിയിൽ പോകുന്നതിന് തടസ്സവും ഇതാണ്. മൂന്നുദിവസമായി ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൗണും ഉറക്കവുമുപേക്ഷിച്ച് കാട്ടാനക്കൂട്ടത്തി​െൻറ പിന്നാലെയാണ്. ഉറക്കംപോലുമില്ലാത്ത കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 100ൽ അധികം വനപാലകരും ഉദ്യോഗസ്ഥരുമാണ് പാമ്പാടിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. വകുപ്പി​െൻറ പരിശീലനകേന്ദ്രത്തിൽനിന്നുമുള്ള 40 ട്രെയിനികളും ഒപ്പമുണ്ട്. സംഘത്തിലെ പലരും മൂന്നുദിവസമായി ഉറങ്ങിയിട്ടില്ല. പുനർജനി ഫോറസ്റ്റ് ഒൗട്ട്പോസ്റ്റ് കേന്ദ്രീകരിച്ചാണ് തന്ത്രങ്ങൾ മെനയുന്നത്. അതിനിടെ ആശങ്കകളുമായി ജനവും ഇവിടെ എത്തുന്നുണ്ട്. ജനവാസകേന്ദ്രമായതിനാൽ കാര്യങ്ങൾ ആലോചിച്ച് മാത്രമേ ചെയ്യാനാവൂ. സി.സി.എഫ് രാജേഷ്് രവീന്ദ്ര​െൻറ നേതൃത്വത്തിലാണ് ആനകളെ നിരീക്ഷിക്കുന്നത്. ഒപ്പം 50 പൊലീസുകാരുമുണ്ട്. ആനക്ക് ഭക്ഷണം ഒാണ സ്വപ്നങ്ങൾ തിരുവില്വാമല: മൂന്നുദിവസമായി വിശപ്പ് സഹിച്ച ആനക്കൂട്ടത്തിന് ചൊവ്വാഴ്ച രാത്രി കുശാലായിരുന്നു. ആനക്ക് കുശാലായപ്പോൾ അത് കർഷകർക്ക് കണ്ണീരുമായി. പാമ്പാടി തപോവനത്തിന് സമീപത്തെ കർഷകരുടെ ഒാണ സ്വപ്നങ്ങളാണ് ആനക്കൂട്ടത്തി​െൻറ വിശപ്പകറ്റിയത്. സമീപത്തെ വാഴകൃഷിയിടങ്ങളിൽ കയറിയ കാട്ടാനകൾ കുലച്ചുപാകമായ 40 കുലകളാണ് ശാപ്പിട്ടത്. വാഴകൾ ഒടിച്ചിട്ട നിലയിലാണ്. കുലപോയെങ്കിലും തങ്ങൾക്കും അയൽവാസികൾക്കും അവ അപകടമൊന്നും വരുത്തിവെക്കാത്തതിൽ സന്തോഷിക്കുകയാണ് കർഷകർ. നേരേത്ത പാലക്കാട് ജില്ലയിൽ വിവിധ കൃഷിയിടങ്ങളിൽ കയറി പച്ചക്കറിയും പഴക്കുലയും മറ്റും തട്ടിയ ആനകൾക്ക് പിന്നീട് കാര്യമായി ഒന്നും ലഭിച്ചിരുന്നില്ല. ഗായത്രിപ്പുഴയിൽനിന്ന് വെള്ളം കുടിച്ചതല്ലാതെ ചൊവ്വാഴ്ചയും കാര്യങ്ങൾ ഇതുപോലെതന്നെയായിരുന്നു. രാത്രി പുഴയിൽനിന്ന് കയറിയ ആനക്കൂട്ടം കൂട്ടംതെറ്റിയെങ്കിലും പിന്നീട് സമീപപ്രദേശങ്ങളിൽ പലയിടങ്ങളിലും ചിന്നംവിളി കേട്ടിരുന്നു. ഒറ്റപ്പെട്ട കൊമ്പൻ കുടുംബത്തെ കൂടെ കൂട്ടിയതിന് പിന്നാലെ വിശപ്പടക്കാൻ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. വാഴത്തോട്ടം കണ്ടതോടെ കുശാലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.