തൃശൂര്‍: അന്തിക്കാട് എസ്.ഐ കസ്റ്റഡിയിലെടുത്ത കാഞ്ഞിരത്തിങ്കല്‍ ജോഷി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മണലൂര്‍ ബ്ളോക് കോണ്‍ഗ്രസ് 24ന് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. എസ്.ഐ വിമോദ് മര്‍ദിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജോഷി മരിച്ചതെന്ന് ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.ജി. അശോകന്‍, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് സി.ഐ. സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അപമര്യാദയായി പെരുമാറിയതിനത്തെുടര്‍ന്നാണ് വിമോദിനെ അന്തിക്കാട്ടേക്ക് സ്ഥലം മാറ്റിയത്. വീടിന്‍െറ അറ്റകുറ്റപ്പണിക്കായി ഗ്രാമസഭ മുഖേന ജോഷിയുടെ പിതാവിന് 20,000 രൂപ അനുവദിച്ചിരുന്നു. ഇതിനിടെ പിതാവ് മരണപ്പെട്ടതിനാല്‍ ഈ തുക ലഭിക്കുന്നതിന്‍െറ നടപടി ക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചായത്ത് ഓഫിസിലത്തെിയ ജോഷിയോട് ജീവനക്കാര്‍ മോശമായി പെരുമാറിയത്രേ. ഇതത്തേുടര്‍ന്ന് പഞ്ചായത്തിലെ ജീവനക്കാരന്‍െറ ഭാര്യ ജോഷിക്കെതിരെ പരാതി കൊടുത്തതോടെയാണ് എസ്.ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പരാതിക്കാരുടെ മുന്നിലിട്ടാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ വീട്ടില്‍ കൊണ്ടുവിട്ട ജോഷിയെ വീട്ടുകാര്‍ ആശുപത്രിയിലത്തെിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ 30നാണ് മരിച്ചത്. പൊലീസ് കസ്റ്റഡിക്കുശേഷം ഒരാഴ്ചക്കുള്ളില്‍ ഉണ്ടായ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല. അതിനാലാണ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഡി.സി.സി സെക്രട്ടറിമാരായ കെ.കെ. ബാബു, കെ.ബി. ജയറാം, അരിമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.എല്‍. ജോണ്‍സന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.