കോള്‍പടവ് വിണ്ടുകീറുന്നു: ജലസേചന ഓഫിസില്‍ കര്‍ഷക പ്രതിഷേധം

തൃശൂര്‍: ജില്ലയിലെ കോള്‍ മേഖലയിലേക്ക് വെള്ളം എത്തിക്കുന്ന ചാലുകളിലെ ചണ്ടിയും കുളവാഴകളും നീക്കി അനുബന്ധ സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ജലസേചന ഓഫിസിലത്തെി ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറെ ഉപരോധിച്ചു. കോള്‍കര്‍ഷക സംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ രാവിലെ പത്തരക്ക് തുടങ്ങിയ ഉപരോധം കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ നല്‍കിയ ഉറപ്പില്‍ വൈകീട്ട് മൂന്നോടെയാണ് അവസാനിപ്പിച്ചത്. ഉപ്പുവെള്ളം കയറാതിരിക്കാനും കോളിലെ വെള്ളം കടലിലേക്ക് ഒഴുകുന്നത് തടയാനുമുള്ള ബണ്ടുകള്‍ നിര്‍മിക്കാനുള്ള തുക ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉറപ്പു നല്‍കിയതായി കര്‍ഷക പ്രതിനിധികള്‍ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ബണ്ടുകള്‍ കെട്ടുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഇതിന് ആവശ്യമായ മണ്ണും അനുബന്ധ വസ്തുക്കളും എത്തിക്കുന്നതിനായി നടപടികള്‍ സുതാര്യമാക്കാന്‍ കലക്ടറുമായി ബന്ധപ്പെടും. കോള്‍ ചാലുകളിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന മീന്‍ പത്തായങ്ങള്‍ നീക്കാനാവശ്യമായ നടപടി പൊലീസിന്‍െറ സഹായത്തോടെ സ്വീകരിക്കും. ചണ്ടിവാരല്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനമായശേഷമാണ് കര്‍ഷകര്‍ പിരിഞ്ഞത്. 4.86 കോടിയാണ് ജില്ലയിലെ കോള്‍നിലങ്ങളില്‍ കൃഷിയിറക്കലിന് അനുബന്ധ സൗകര്യമൊരുക്കാന്‍ വേണ്ടത്. ഈ വര്‍ഷം അനുവദിച്ചത് രണ്ടര കോടിയാണ്. 1.40 കോടി ഉടന്‍ അനുവദിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഇതിനായി ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എം.ഹെലന്‍, അസി. എന്‍ജിനീയര്‍ എ.എന്‍. ശ്രീധരന്‍ എന്നിവരോട് ചൊവ്വാഴ്ച തിരുവനന്തപുരത്തത്തൊനും മന്ത്രി നിര്‍ദേശിച്ചു. ടെന്‍ഡറിനുള്ള സാമ്പത്തിക അനുമതി ഇവിടെവെച്ച് കൈമാറാമെന്നാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ചണ്ടി വാരിയതിന് കുടിശ്ശികയായ 84 ലക്ഷം ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സാങ്കേതിക തടസ്സമാണ് ബണ്ട് കെട്ടല്‍ വൈകാന്‍ കാരണമെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വിശദീകരിച്ചു. ഉദ്യോഗസ്ഥ അലംഭാവത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് കര്‍ഷകരില്‍നിന്നുണ്ടായത്. ഉപ്പുവെള്ളം കയറാതിരിക്കാന്‍ ചാക്കുകള്‍ നിരത്താന്‍പോലും നടപടിയെടുത്തില്ളെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. നടപടികളിലെ വീഴ്ചമൂലം കൃഷി നശിക്കാനിടവന്നാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ളെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. എം.എല്‍.എമാരായ അനില്‍ അക്കര, മുരളി പെരുനെല്ലി എന്നിവരും കര്‍ഷകരുടെ പ്രതിഷേധമറിഞ്ഞത്തെി. കോള്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡന്‍റ് കെ.കെ. കൊച്ചുമുഹമ്മദ്, ജന. സെക്രട്ടറി എന്‍.കെ. സുബ്രഹ്മണ്യന്‍, വിവിധ പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.