ചാവക്കാട്: അകലാട് പെട്രോള്‍ പമ്പ് അടച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. അഞ്ഞൂറും ആയിരവും നല്‍കി പെ¤്രടാളടിക്കാനത്തെിയവര്‍ക്ക് തിരിച്ചു നല്‍കാന്‍ ചില്ലറയില്ലാത്തതിനാല്‍ അകലാട് ഒറ്റയിനിയിലെ പെട്രോള്‍ പമ്പാണ് ഏറെ നേരത്തേക്ക് അടച്ചത്. പെട്രോളില്ളെന്നും വൈദ്യുതിയില്ളെന്നും പറഞ്ഞായിരുന്നു ആളുകള തിരിച്ചയച്ചത്. എന്നാല്‍ സ്റ്റോക്കില്ളെന്ന ബോര്‍ഡ് വെക്കണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടു. പമ്പില്‍ ബൈക്കുകളും വാഹനങ്ങളും കൂടിയതോടെ ചിലര്‍ വടക്കേക്കാട് പൊലീസത്തെിയാണ് രംഗം ശാന്തമാക്കിയത്. ഇതേ സമയം ഈ പമ്പില്‍ ഡീസല്‍ നല്‍കുന്നുണ്ടായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പെ¤്രടാള്‍ നല്‍കാന്‍ തുടങ്ങിയത്. പെട്രോള്‍ ഉണ്ടായിട്ടും വിവിധ കാരണം പറഞ്ഞ് വിതരണം ചെയ്യാതിരുന്നവര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ മണ്ഡലം ഭാരവാഹികളായ മുനാഷ് പുന്നയൂര്‍ താലൂക്ക് സപൈ്ള ഓഫിസില്‍ പരാതി നല്‍കി. എന്നാല്‍ ചാവക്കാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള പെ¤്രടാള്‍ പമ്പില്‍ അഞ്ഞൂറ് രൂപക്ക് ഒറ്റയടിക്ക് തന്നെ പെ¤്രടാള്‍ നല്‍കി. 100 മുതല്‍ ചില്ലറയുമായത്തെിയവര്‍ക്കും ഇവിടെ പെട്രോള്‍ ലഭിച്ചു. ചാവക്കാട്ടെ വസ്ത്രക്കടക്കാര്‍ പലരും 500, 1000 നോട്ടുകള്‍ വാങ്ങി. ചില പച്ചക്കറി കടക്കാരും ഇങ്ങനെ ചെയ്തെങ്കിലും ബാക്കി വരുന്ന തുക നല്‍കാന്‍ ചില്ലറയില്ലാത്തത് ഇവര്‍ക്ക് ദുരിതമായി. വീട്ടാവശ്യത്തിനുള്ള ഗ്യാസുമായത്തെിയവര്‍ നിരോധിച്ച നോട്ടുകളാണെന്ന കാരണം പറഞ്ഞ് ഗ്യാസ് സിലിണ്ടര്‍ നല്‍കാതെ പോയതായും പരാതിയുണ്ട്. ചില സ്വര്‍ണക്കടക്കാരും 500, 1000 നോട്ടുകളെടുത്തില്ല. നിരോധിത പണത്തിനു പകരം സ്വര്‍ണമെടുക്കാനത്തെിയവരായിരുന്നു പലരുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ചില്ലറ ക്ഷാമം കണക്കിലെടുത്ത് അകലാട് ഫിഷ് വില്ളേജ് സ്റ്റോറേജ് ബുധനാഴ്ച തുറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.