ആയുര്‍വേദ ആശുപത്രിയില്‍ പുതിയ നിയമനം നടന്നില്ല: കായികതാരങ്ങളുടെ ചികിത്സ മുടങ്ങി

തൃശൂര്‍: തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ തട്ടി പത്തോളം ദേശീയ താരങ്ങളുടെ ചികിത്സ മുടങ്ങി. തൃശൂര്‍ രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയ കായിക താരങ്ങളാണ് വഴിയാധാരമായത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ചികിത്സ മുടങ്ങാന്‍ കാരണം. ദിവസ വേതനക്കാരുടെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ഇവരുടെ കാലാവധി പുതുക്കാനോ പുതിയവരെ നിയമിക്കാനോ കഴിയാതായി. കൂടുതല്‍ പരിചരണം ആവശ്യമായ പരിക്കുമായി വന്നവരാണ് ഈ കായിക താരങ്ങള്‍. നിലവില്‍ 52 ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. മറ്റ് രോഗികള്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ കഴിയില്ളെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതര്‍ ഇവരോട് ആശുപത്രി വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, അതിന് സാധ്യമല്ളെന്ന നിലപാടിലാണ് കായികതാരങ്ങള്‍. വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കലക്ടറോട് വിഷയം അവതരിപ്പിച്ചെങ്കിലും തീരുമാനമായില്ല. മത്സരങ്ങള്‍ കഴിഞ്ഞ് സ്ഥിരമായി ചികിത്സക്കത്തെുന്നവരാണ് ഈ കായികതാരങ്ങള്‍. മലയാളികള്‍ക്ക് പുറമെ കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള കായികതാരങ്ങളാണ് ഇവിടെ എത്തിയിരിക്കുന്നത്. പുതിയ നിയമന കാര്യത്തില്‍ അധികൃതരില്‍ നിന്ന് അനുകൂല ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ കായികതാരങ്ങളുടെ ചികിത്സ തുടരാന്‍ കഴിയൂവെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.