കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനം നടത്തി

പത്തനംതിട്ട: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജില്ല വികസന ഏകോപന മോണിറ്ററിങ് സമിതി (ദിഷാ) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ആേൻറാ ആൻറണി എം.പി അധ്യക്ഷത വഹിച്ചു. കലക്ടര്‍ പി.ബി നൂഹ്, വിവിധ വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 2018-2019 വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പും നടപ്പുസാമ്പത്തിക വര്‍ഷത്തെ ജൂണ്‍ 30വരെയുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), പ്രധാനമന്ത്രി കൃഷി സിന്‍ചായ് യോജന, പി.എം.ജി.എസ്.വൈ പദ്ധതി, സര്‍വശിക്ഷ അഭിയാന്‍, സ്വഛ് ഭാരത് മിഷന്‍, ജനനി സുരക്ഷ യോജന, പ്രധാനമന്ത്രി മാതൃവന്ദന യോജന ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്ര പദ്ധതികളുടെ അവലോകനവും നടന്നു. 2018-2019 വര്‍ഷത്തില്‍ ജില്ലയില്‍ 39,71,653 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ജില്ലയില്‍ നൂറ് ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ച 18,273 കുടുംബങ്ങളുണ്ട്. 150 ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ച 2002 കുടുംബങ്ങള്‍ ജില്ലയിലുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി പ്രകാരം 2018-2019 വര്‍ഷം 648 വീടുകള്‍ നിർമാണം പൂര്‍ത്തീകരിച്ചു. നടപ്പുവര്‍ഷത്തെ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ജില്ലക്ക് ലഭ്യമായ100 കിലോമീറ്റര്‍ റോഡിൻെറ ഗുണഭോക്താക്കളെ കണ്ടെത്തുന്ന നടപടി വേഗത്തിലാക്കും. സ്വഛ് ഭാരത് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ എം.പിയും കലക്ടറും മുന്നോട്ടുെവച്ചു. വിദ്യാലയങ്ങളിലെ കുട്ടികളുടെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം -കേരള മുസ്ലിം ജമാഅത്ത് പത്തനംതിട്ട: മുഴുവൻ വിദ്യാലയങ്ങളിലും കുട്ടികളുടെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട്ടിലെ സർക്കാർ സ്‌കൂളിൽ അഞ്ചാം ക്ലാസുകാരി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണ്. അധ്യാപകർ വിദ്യാർഥികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. വിദ്യാലയങ്ങളിലെയും പരിസരങ്ങളിലെയും സുരക്ഷ കുറ്റമറ്റതാണെന്ന് ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും സന്ദർശിച്ച് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സൗത്ത് സോൺ വൈസ് പ്രസിഡൻറ് റഫീഖ്‌ അഹമ്ദ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു. ബഷീർ മാസ്റ്റർ അരീപ്ര, സാബിർ മഖ്ദൂമി, അബ്ദുൽ അസീസ് കോന്നി, ഷാജി തൃക്കോമല, അബ്ദുൽ അസീസ് ഹാജി മാന്നാർ, സുധീർ വഴിമുക്ക്, മൊയ്ദീൻ കുട്ടി, മുത്തലിബ് അഹ്സനി, മുഹമ്മദ് കോന്നി എന്നിവർ സംസാരിച്ചു. ഷഹലയുടെ പേരിൽ പ്രേത്യക പ്രാർഥനയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.