മതസൗഹാർദത്തിൻെറ സന്ദേശവുമായി പുഴുക്ക് നേർച്ചക്ക് വിഭവങ്ങൾ കൈമാറി മല്ലപ്പള്ളി: മതസൗഹാർദത്തിൻെറ സന്ദേശവുമായി മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്ര ഭാരവാഹികളും മല്ലപ്പള്ളി ടൗൺ ജുമാ മസ്ജിദ് ഭാരവാഹികളും മല്ലപ്പള്ളി സൻെറ് ഫ്രാൻസിസ് സേവിയർ മലങ്കര കത്തോലിക്ക ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച പുഴുക്ക് നേർച്ച ഉള്ള സാധനങ്ങൾ കൈമാറി. മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തിൽനിന്നും പ്രസിഡൻറ് എസ്. മനോജിൽനിന്ന് വിഭവങ്ങൾ പള്ളി വികാരി ജോൺ കരുപ്പനശ്ശേരിമലയിൽ ഏറ്റുവാങ്ങി. മല്ലപ്പള്ളി ടൗൺ ജുമാ മസ്ജിദ് അങ്കണത്തിൽ െവച്ച് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ഇ. അബ്ദുൽ റഹ്മാൻ വിഭവങ്ങൾ പള്ളിവികാരിക്ക് കൈമാറി. ക്ഷേത്രം ഭാരവാഹികളായ മാധവൻപിള്ള, പി.വി. പ്രസാദ്, പ്രജി തേക്കുങ്കൽ, സോമകുമാർ കരുവേലിൽ, സോമൻ ആചാരി, മസ്ജിദ് ഭാരവാഹികളായ അൻസാരി മല്ലപ്പള്ളി, ഷാജഹാൻ, നിസാർ, ഷുക്കൂർ, പള്ളി ഭാരവാഹികളായ ജോസഫ് മാത്യു, എ.ഡി. ജോൺ, എം.ജെ. മാത്യു, മോൻസി വർഗീസ്, പീലിപ്പോസ് തോമസ് നെടുവേലി പറമ്പിൽ, സുനിൽ. ജിേൻറാ, സാനു, സാൻറി ഫിലിപ്പ് എന്നിവർ സംസാരിച്ചു. ജവഹർ ബാലജ വേദി സ്നേഹ ജ്വാല തെളിച്ചു പത്തനംതിട്ട: ബത്തേരിയിൽ സ്കൂൾ വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ചും കുഞ്ഞുങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും ജവഹർ ബാലജ വേദിയുടെ നേതൃത്വത്തിൽ ജില്ല ആസ്ഥാനത്ത് പ്രകടനവും സ്നേഹ ജ്വാലയും സംഘടിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ജോസ് പനച്ചക്കൽ, ഷാജി കുളനട, എസ്. നഹാസ്, എം.എ.സിദ്ദീഖ്, ബാസിത് താക്കെറ, ജയശ്രീ ജ്യോതി പ്രസാദ്, മുഹമ്മദ് റാഫി, ഇജാസ് ഖാൻ, അൽസന്ന സുബൈർ, നിതീഷ് ബാലചന്ദ്രൻ, ഫഹദ് ഫറൂഖ്, സവാസ് മുസ്തഫ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും പത്തനംതിട്ട: കെ.എസ്.ഇ.ബി, താഴെ വെട്ടിപ്പുറം, മേലേവെട്ടിപ്പുറം, ആടിയാനി, കൊന്നമൂട്, മുണ്ടുകോട്ടക്കൽ, മോടിപ്പടി, പെരിങ്ങമല എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.