പൗരാവകാശ സംരക്ഷണ സംഗമം

പത്തനംതിട്ട: ഐ.എൻ.എൽ ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തി. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയതക്കും കേന്ദ്രസർക്കാറിൻെറ തെറ്റായനയങ്ങൾക്കുമെതിരെ 'പൗരാവകാശം ആരുടെയും ഔദാര്യമല്ല' മുദ്രാവാക്യവുമായി ഐ.എൻ.എൽ സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന സംഗമങ്ങളുടെ ഭാഗമായാണ് ജില്ലയിലും സംഘടിപ്പിച്ചത്. കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി സത്യൻ കണ്ണങ്കര സംഗമം ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ ജില്ല പ്രസിഡൻറ് ബിജു മുസ്തഫ അധ്യക്ഷതവഹിച്ചു. സാബു കണ്ണങ്കര, എ.എസ്.എം. ഹനീഫ, എ. അബ്ദുൽ ഷുക്കൂർ, ആസാദ് നെടുമ്പ്രം, എം.എൻ. സാഹിബ് തിരുവല്ല, പന്തളം സലിം, സി.എച്ച്. അജി, അസീസ് കാട്ടൂർ, കെ.ഇസ്മായിൽകുഞ്ഞ്, എസ്. മീരാസാഹിബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.