വോട്ടർപട്ടികയിൽ 76 പേരുകൾ ഇരട്ടിച്ചതായി​ കണ്ടെത്തി

പത്തനംതിട്ട: കോന്നി അസംബ്ലി നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ 76 വോട്ടർമാരുടെ പേരുകൾ രണ്ടിടത്ത് ഉള്ളതായി കണ്ടെത്തി. ഇരട്ടിപ്പ് വന്നിട്ടുണ്ടെന്ന് കാട്ടി യു.ഡി.എഫ് നൽകിയ പരാതി പരിശോധിച്ചപ്പോഴാണ് 76 പേരുടെ ഇരട്ടിപ്പ് കണ്ടെത്തിയത്. ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയവർ രണ്ടിടത്തും വോട്ടുരേഖപ്പെടുത്താനെത്തിയാൽ പിടികൂടാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇരട്ടിപ്പ് സംബന്ധിച്ച പരാതി പരിശോധിക്കാൻ നാല് ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ കലക്ടർ നിയോഗിച്ചിരുന്നു. ഇവരാണ് 76 പേരുടെ പേര് രണ്ടിടത്തുള്ളതായി കണ്ടെത്തിയത്. ഇവരുടെ വിവരം ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫിസർമാർക്ക് കൈമാറി. ഇവർ വോട്ടുരേഖപ്പെടുത്തുന്നതിന് ബൂത്തിൽ എത്തുമ്പോൾ പേര് ഇരട്ടിപ്പുള്ള വിവരം പ്രിസൈഡിങ് ഓഫിസർ വോട്ടറെ അറിയിക്കും. ഒരേബൂത്തിൽ ഉൾപ്പെട്ടതല്ലെങ്കിൽ പ്രിസൈഡിങ് ഓഫിസർ ബന്ധപ്പെട്ട ഇരിട്ടിപ്പുവന്ന ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസർമാരെ അപ്പോൾ തെന്ന അറിയിക്കും. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ഏതെങ്കിലും വോട്ടർ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചാൽ നടപടി സ്വീകരിക്കുന്നതിന് പ്രിസൈഡിങ് ഓഫിസറുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവും സഹായിയും അറസ്റ്റിൽ അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവും സഹായിയും അറസ്റ്റിൽ. കൈതപറമ്പ് ലക്ഷ്മി ഭവനിൽ നിബിൻ രാജി (27) നെയാണ് പോക്സോ നിയമപ്രകാരം ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സഹായം ചെയ്തുനൽകിയ കേസിൽ കടിക അയണിവിള പുത്തൻവീട്ടിൽ ഗോപകുമാറിനെയും (32) അറസ്റ്റ് ചെയ്തു. ഏനാത്ത് സി.ഐ എസ്. ജയകുമാറിൻെറ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.