തെരഞ്ഞെടുപ്പിൽ ആര്​ ജയിക്കണമെന്ന് കർഷകർ തീരുമാനിക്കും -ഇൻഫാം

പത്തനംതിട്ട: ജനാധിപത്യ ഭരണത്തിലെ തെരഞ്ഞെടുപ്പുകളിൽ ആര് ജയിക്കണമെന്ന് കർഷകർ തീരുമാനിക്കുന്ന കാലം വന്നിരിക്ക ുന്നുവെന്നും വരാൻപോകുന്ന ഉപതെരഞ്ഞെടുപ്പിൽ കർഷകനിലപാടുകൾ വോട്ടായി പ്രതിഫലിക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. വിവിധ സ്വതന്ത്രകർഷക സംഘടനകൾ സംയുക്തമായി തെരഞ്ഞെടുപ്പ് നിലപാടുകൾ സ്വീകരിക്കുമെന്നും സെബാസ്റ്റ്യൻ പ്രസ്താവനയിൽ പറഞ്ഞു. ജാതിയും മതവും സമുദായവും വർഗീയവാദവുമായിരിക്കരുത് തെരഞ്ഞെടുപ്പുവേളകളിൽ ആർക്ക് വോട്ടുചെയ്യണമെന്ന് നിശ്ചയിക്കാനുള്ള അടിസ്ഥാന മാനദണ്ഡം. വിവിധങ്ങളായ ജനകീയ കാർഷിക വിഷയങ്ങളിലും ഭൂപ്രശ്നങ്ങളിലുമുള്ള രാഷ്ട്രീയ മുന്നണികളുടെയും സ്ഥാനാർഥികളുടെയും നിലപാടുകളും പ്രതിബദ്ധതയും കർഷകർ ആർക്ക് വോട്ടുചെയ്യണമെന്നുള്ള മാനദണ്ഡമാക്കും. ഭൂമിയുടെ കൈവശാവകാശം ഉൾപ്പെടെ നിരവധി ഭൂപ്രശ്നങ്ങൾ പത്തനംതിട്ട ജില്ലയിൽ പരിഹാരം കണ്ടെത്താതെ തുടരുന്നത് നിസ്സാരവത്കരിക്കാനാവില്ല. വന്യമൃഗശല്യം മൂലം കൃഷിക്കുമാത്രമല്ല, ജീവനുപോലും ഭീഷണി നേരിടുന്നു. കാർഷിക ഭൂപ്രശ്നങ്ങളിന്മേൽ രാഷ്ട്രീയ മുന്നണികളും സ്ഥാനാർഥികളും നിലപാടുകൾ പരസ്യമായി പ്രഖ്യാപിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. പരാതി പരിഹാര അദാലത്തുകൾ മല്ലപ്പള്ളി: താലൂക്കിലെ പരാതി പരിഹാര അദാലത് കലക്ടർ പി.ബി. നൂഹിൻെറ നേതൃത്വത്തിൽ നവംബർ 16ന് മല്ലപ്പള്ളി സൻെറ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി പാരിഷ് ഹാളിൽ രാവിലെ 9.30 മുതൽ നടത്തും. അദാലത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ നവംബർ ഒന്നിന് മുമ്പ് മല്ലപ്പള്ളി താലൂക്ക് ഓഫിസിലോ അതത് വില്ലേജ് ഓഫിസുകളിലോ സമർപ്പിക്കാം. അന്നേദിവസം കലക്ടർ നേരിട്ടും പരാതി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, വസ്തു സംബന്ധമായ റീസർേവ പരാതികൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, കോടതി മുഖേന പരിഹാരം കാണേണ്ട കേസുകൾ എന്നിവ ഒഴിച്ച് വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അദാലത്തിൽ പരിഹാരത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരിപാടികൾ ഇന്ന് മാലക്കര തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം: അഷ്ടബന്ധ കലശം -രാവിലെ 8.45 പത്തനംതിട്ട ബി.എം.എസ് ഓഡിറ്റോറിയം: ഹെഡ്ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന സമ്മേളനം -രാവിലെ 10.00 മൈലപ്ര ദുർഗാദേവി ക്ഷേത്രം: മഹാചണ്ഡികായാഗം-അന്നദാനം -ഉച്ച. 12.30 പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രം: സപ്താഹയജ്ഞം, അന്നദാനം -ഉച്ച. 1.00 പന്തളം മണികണ്ഠൻ ആൽത്തറ: അയ്യപ്പ ധർമപ്രചാരണ രഥയാത്ര ഉദ്ഘാടനം -വൈകു. 5.00 കോഴഞ്ചേരി പാർക്ക് െറസിഡൻഷ്യൽ ഹോട്ടൽ: സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം -വൈകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.