നഗര​െത്ത​ പാൽകടലാക്കി പി.ആർ.ഡി.എസ്​ ഘോഷയാത്ര

പത്തനംതിട്ട: വെള്ളവസ്ത്രങ്ങളണിഞ്ഞ് ആയിരങ്ങൾ അണിനിരന്ന പി.ആർ.ഡി.എസ് പ്രവർത്തകരുടെ സാംസ്കാരിക ഘോഷയാത്ര നഗരത് തെ പാൽകടലാക്കി. സൻെറ് പീറ്റേഴ്സ് ജങ്ഷൻ മുതൽ അബാൻ ജങ്ഷൻവരെ ഒരുമണിക്കൂറോളം നീണ്ട ശുഭ്രവസ്ത്രധാരികളുടെ ഘോഷയാത്ര നഗരത്തിനു പുത്തൻ അനുഭവമായി. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രക്ക് പകിട്ടേകി. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിയമം മൂലം നിരോധിച്ചതിൻെറ വാർഷികാചരണ ഭാഗമായാണ് പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആർ.ഡി.എസ്) ഘോഷയാത്ര സംഘടിപ്പിച്ചത്. കൊ.വ. 1030ൽ മഹാരാജാവ് പുറപ്പെടുവിച്ച അടിമവ്യാപാര നിരോധന വിളംബരത്തിൻെറ 165ാം വാർഷികം പി.ആർ.ഡി.എസ് സംസ്ഥാനതലത്തിൽ ആദിയർജനതയുടെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നതിൻെറ സംസ്ഥാനതല പരിപാടിയാണ് ബുധനാഴ്ച പത്തനംതിട്ടയിൽ നടന്നത്. പൊതുസമ്മേളനത്തിൻെറ മുേന്നാടിയായി നടന്ന സാംസ്കാരിക ഘോഷയാത്രയിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിനു സഭാവിശ്വാസികൾ പെങ്കടുത്തു. അർധസൂര്യൻ ആലേഖനം ചെയ്ത ആകാശനീലിമ പതാകയുമേന്തിയാണ് വിശ്വാസികൾ ഘോഷയാത്രയിൽ പെങ്കടുത്തത്. പത്തനംതിട്ട സൻെറ് പീറ്റേഴ്സ് ജങ്ഷനിൽനിന്ന് ആരംഭിച്ച ഘോഷയാത്ര പി.ആർ.ഡി.എസ് പ്രസിഡൻറ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്തു. കനത്ത മഴയും അവഗണിച്ച് എത്തിയ വിശ്വാസികൾ മേഖലാ ശാഖ ബാനറുകൾക്ക് പിന്നിൽ അണിനിരന്നു. സഭ നേതാക്കളായ പ്രസിഡൻറ് വൈ. സദാശിവൻ, എം. പൊന്നമ്മ, സി.സി. കുട്ടപ്പൻ, പി.ടി. ചന്ദ്രബാബു, കെ.ടി. വിജയൻ, കെ. മോഹനൻ, വി.കെ. ചെല്ലകുമാർ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി. തൊട്ടുപിന്നിൽ കേന്ദ്രസമിതി അംഗങ്ങൾ, യുവജനസംഘം, മഹിള സമാജം, ആചാര്യകലാക്ഷേത്രം, എംപ്ലോയീസ് ഫോറം തുടങ്ങിയ പോഷക ഘടകങ്ങൾ അണിനിരന്നു. മുൻ നിരയിൽ സഭയുടെ സന്നദ്ധ സേവന വിഭാഗമായ കുമാരദാസ സംഘത്തിൻെറ പരേഡും ഉണ്ടായിരുന്നു. ശ്രീകുമാര ഗുരുവും ദിവ്യമാതാവിനും ആചാര്യ ഗുരുവിനും വാഴ്ചയുഗ തിരുമേനിക്കും ശരണം വിളിച്ചാണ് ഭക്തർ നീങ്ങിയത്, അവരുടെ ചിത്രങ്ങൾ പ്രതിഷ്ഠിച്ച പ്രേത്യക വാഹനവും പ്രകടനത്തിൻെറ ഏറ്റവും പിന്നിൽ നീങ്ങി. ആഘോഷത്തിനു തുടക്കമായത് സഭാ ആസ്ഥാനത്തെ പ്രാർഥനയോടെ പത്തനംതിട്ട: പി.ആർ.ഡി.എസ് അടിമ വ്യാപാര നിരോധന വിളംബര വാർഷിക ആഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ സഭ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാരഗുരു മണ്ഡപത്തിലെ പ്രത്യേക പ്രാർഥനക്കുശേഷം സഭാ പ്രസിഡൻറ് വൈ. സദാശിവൻ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് ശ്രീകുമാർ നഗറിലെ അടിമസ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടന്നു. സമ്മേളന സ്ഥലമായ പത്തനംതിട്ട നഗരസഭ മിനിസ്റ്റേജിൽ പ്രത്യേകം നിർമിച്ച അടിമസ്മാരക സ്തംഭത്തിൽ രാവിലെ ഗുരുകുല േശ്രഷ്ഠൻ ഇ.ടി. രാമൻ പുഷ്പാർച്ചന നടത്തി. തുടർന്ന് പത്തനംതിട്ട സൻെറ് പീറ്റേഴ്സ് ചർച്ച് ഹാളിൽ നടന്ന സെമിനാർ പി.ആർ.ഡി.എസ് വൈസ് പ്രസിഡൻറ് എം. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. 'അടിമത്തം-പി.ആർ.ഡി.എസ് വിശ്വാസവും അനുഭവവും' വിഷയത്തിൽ ചരിത്രകാരൻ വി.വി. സ്വാമി പ്രബന്ധം അവതരിപ്പിച്ചു. വി.സി. ശശിധരൻ, വി. ആർ. ഗോപി, എം.എൻ. ശശിധരൻ, ഡോ.കെ. സുരേഷ്കുമാർ, എൻ .വി. കുഞ്ഞമ്പു, ടി.കെ. രാജപ്പൻ, കെ. ദേവകുമാർ, അനീഷ് വളഞ്ഞവട്ടം, പ്രസന്ന ജ്ഞാനശീലൻ, രതീഷ് ശാന്തിപുരം, വി.ബി. അനൂപ്കുമാർ, ഷൈൻ ചിറക്കടവ് എന്നിവർ സംസാരിച്ചു. എംപ്ലോയീസ് ഫോറം െസക്രട്ടറി കെ.കെ. വിജയകുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.