ജില്ലയില്‍ 19വരെ മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട: പ്രഖ്യാപിച്ചു. ജനം സുരക്ഷാ മുന്‍കരുതൽ സ്വീകരിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും കലക്ടറുമായ പി.ബി. നൂഹ് അറിയിച്ചു. മഴ ശക്തി പ്രാപിച്ചിരിക്കുന്നതിനാലും മണിയാര്‍ ബാരേജിനു മുകള്‍ ഭാഗത്തുള്ള കാരിക്കയം, അള്ളുങ്കല്‍, മൂഴിയാര്‍, കക്കാട് ജലവൈദ്യുതി പദ്ധതികളിലെ വൈദ്യുതോൽപാദനം കൂട്ടിയതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടതിനാലും മണിയാര്‍ ബാരേജിൻെറ ഷട്ടറുകള്‍ വ്യാഴാഴ്ച വൈകീട്ട് 5.30ന് 50 സൻെറീമീറ്റര്‍ വീതം ഉയര്‍ത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടാൻ സാധ്യതയുണ്ട്. ഇതുമൂലം കക്കാട്ടാറില്‍ 100 സെ.മീ.വരെ ജലനിരപ്പ് ഉയരാം. പമ്പയുടെയും കക്കാട്ടാറിൻെറയും തീരത്തുള്ളവര്‍ പ്രത്യേകിച്ച് മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ആവശ്യമായ മുന്‍കരുതൽ സ്വീകരിക്കുകയും ചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫോണ്‍ നമ്പറുകളില്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. കലക്ടറേറ്റ് 04682322515/ 0468 2222515/ 8078808915, താലൂക്ക് ഓഫിസ് തിരുവല്ല 04692601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 04692682293, അടൂര്‍ 04734224826, റാന്നി 04735227442, കോന്നി 04682240087.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.