എൻ.എസ്.എസ് സുവർണ ജൂബിലി ആഘോഷം

അടൂർ: അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, അടൂർ യു.ഐ.ടി എന്നിവിടങ്ങളിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റുകളുടെ നേതൃത്വ ത്തിൽ എൻ.എസ്.എസ് സുവർണ ജൂബിലി ആഘോഷിച്ചു. അടൂർ യു.ഐ.ടി പ്രിൻസിപ്പൽ പ്രഫ. ജോൺ എം. ജോർജ് ഉദ്ഘാടനം ചെയ്തു. ബോയ്സ് സ്കൂൾ പ്രോഗ്രാം ഓഫിസർ സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് മുൻ പി.എ.സി അംഗം പി.ആർ. ഗിരീഷ്, യു.ഐ.ടി പ്രോഗ്രാം ഓഫിസർ അനുജ എ. രാജൻ, എ. അമൽ എന്നിവർ സംസാരിച്ചു. അടൂർ ഗവ. ആശുപത്രിയിലെ ഡയറ്റീഷ്യൻ ജ്യോതി എൻ. നായർ പോഷൻ അഭിയാൻ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പോഷകാഹാരക്കുറവ് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.