വളർത്തുനായുടെ ശേഷിക്കുന്ന ജഡവും പുലികൊണ്ടുപോയി; ഇന്ന് നിരീക്ഷണ കാമറ സ്ഥാപിക്കും

ചിറ്റാർ: വലിയകുളങ്ങരവാലിയിൽ പുലി ഇറങ്ങി വളർത്തുനായെ കൊന്ന സ്ഥലത്തുനിന്ന് അവശേഷിച്ച ജഡവും പുലികൊണ്ടുപോയി. ഞാ യറാഴ്ച രാത്രിയാണ് വളർത്തുനായുടെ ബാക്കിയും പുലികൊണ്ടുപോയത്. പ്രദേശത്ത് തിങ്കളാഴ്ച വനപാലകർ രണ്ട് നിരീക്ഷണ കാമറ സ്ഥാപിക്കും. വലിയകുളങ്ങര വാലി പ്രദേശത്താണ് കാമറ സ്ഥാപിക്കുന്നത്. ശനിയാഴ്ച പുലർച്ചയാണ് പുത്തൻവീട്ടിൽ സുനിലിൻെറ വളർത്തുനായെ പുലികടിച്ചു കൊന്നത്. ജഡത്തിൻെറ ബാക്കി ഭാഗം സംഭവസ്ഥലത്തുതന്നെ ഇട്ടിരുന്നു. വീണ്ടും പുലിവരുമോ എന്നു പരീക്ഷിക്കാനായി സംഭവസ്ഥലത്തു ഇട്ടിരുന്നതാണ്. ഞായറാഴ്ച രാവിലെ വീട്ടുകാർ കാവൽപുരയിൽ നോക്കിയെങ്കിലും വളർത്തുനായുടെ ജഡം കാണാനില്ലായിരുന്നു. പറമ്പിലൂടെ സമീപത്തെ വനത്തിലേക്ക് ജഡം വലിച്ചുകൊണ്ടുപോയ പാടുകൾ കാണാൻ കഴിഞ്ഞു. വിവരം അറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി സ്ഥിതി വിലയിരുത്തി. സമീപത്ത് കാൽപാടുകൾ ധാരാളമായി കാണാമെന്ന് നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച പുലർച്ചയാണ് വളർത്തുനായെ പുലി കടിച്ചുകൊന്നത്. രാവിലെ ആഹാരം കൊടുക്കാൻ ചെന്നപ്പോഴാണ് നായ് ചത്തുകിടക്കുന്നത് വീട്ടുകാർ കാണുന്നത്. ഉടൻ വനപാലകരെ വിവരം അറിയിച്ചതനുസരിച്ച് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ പുലിയെ നിരീക്ഷിക്കാനായി സുനിലിൻെറയും സമീപപറമ്പുകളിലും രണ്ട് നിരീക്ഷണ കാമറ സ്ഥാപിക്കും. തേക്കടി പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽനിന്ന് ജീവനക്കാരെത്തിയാണ് കാമറകൾ സ്ഥാപിക്കുന്നത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ തേക്കടിയിൽനിന്ന് ഞായറാഴ്ച കാമറ കൊണ്ടുവന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞു. പല വീട്ടുകാരുടെയും വളർത്തുനായെ പുലി കടിച്ചുകൊന്നിരുന്നു. പുലിയെ നിരീക്ഷിക്കാനായി കാമറകൾ സ്ഥാപിക്കണമെന്ന് ഏെറക്കാലമായി നാട്ടുകാർ വനപാലകരോടു ആവശ്യപ്പെടുന്നുണ്ട്. കാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞാൽ ഉടൻ ഈ മേഖലയിൽ പുലിക്കൂട് സ്ഥാപിക്കുമെന്നും വനപാലകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.