'ഹമാരി മലയാളം' ഇലന്തൂർ പഞ്ചായത്തിലും

പന്തളം: ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള സാക്ഷരത മിഷൻെറ 'ഹമാരി മലയാളം' പാഠ്യപദ്ധതി ഇലന്തൂർ പഞ്ചായത്തിലും. സാക്ഷരത മിഷനും പന്തളം എൻ.എസ്.എസ് കോളജ് മലയാള വിഭാഗവും ചേർന്ന് ഇതര സംസ്ഥാന തൊഴിലാളികളിൽ സർവേ നടത്തി. മലയാളം പഠിക്കാൻ താൽപര്യമുള്ള ഒട്ടേറെ പേരെ കണ്ടെത്തി. അവർക്ക് സൗകര്യപ്രദമായ ദിവസങ്ങളിൽ മലയാളം പഠിക്കാനുള്ള സൗകര്യം അടുത്തഘട്ടമായി നടപ്പാക്കും. 40 വിദ്യാർഥികൾ സർവേയിൽ പങ്കെടുത്തു. മലയാള വിഭാഗം അധ്യക്ഷൻ ഡോ. ആർ. രാജേഷ്, ഡോ. സി. പ്രദീപ് കുമാർ, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. വി.വി. മാത്യു അസി. കോഓഡിനേറ്റർ ഡോ. പി. മുരുകദാസ്, കോഴ്സ് കൺവീനർ രാജൻ പടിയറ, ശ്രീകുമാരി, ടി.വി. വേണുഗോപാൽ, കെ. ഭാസ്കരൻ, എം. സരസ്വതി, എം.ആർ. അനിത, ടി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.