പൊന്തൻപുഴയിലെ കൈവശകർഷകരുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന് തെളിഞ്ഞു

മല്ലപ്പള്ളി: പൊന്തൻപുഴ വനത്തിൽ ഇതുവരെ നടത്തിയ സർവേയിൽനിന്ന് കൈവശകർഷകരുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന് തെ ളിഞ്ഞു. ആ വിവരം ഇടക്കാല റിപ്പോർട്ടായി നൽകിയിട്ടുണ്ട്. സർവേ നടപടി മുന്നിൽ രണ്ടുഭാഗം മാത്രമേ പൂർത്തിയായിട്ടുള്ളു. ബാക്കി ഭാഗം കൂടി പൂർത്തീകരിക്കാതെ അന്തിമറിപ്പോർട്ട് നൽകാൻ കഴിയില്ല. എന്നാൽ, വനത്തി​െൻറ അളവ് നിലനിൽക്കുന്നുണ്ടോ എന്നറിയാൻ സർവേ പൂർണമാകണം. 1977 മുമ്പുള്ള കൈവശമായതിനാൽ പട്ടയം നൽകുന്നതിനു വനം വകുപ്പിന് എതിർപ്പില്ലെന്ന് മുഖ്യവനപാലകൻ ബെന്നിച്ചൻ തോമസ് അഭിപ്രായപ്പെട്ടു. എന്നാൽ, 1977നു മുമ്പുള്ള കൈവശക്കാർ എന്ന നിലയില്ല 1958 നോട്ടിഫിക്കേഷൻ പരിധിയിൽപെടാത്തവർ എന്ന നിലയിലാണ് കർഷകർ പട്ടയം ആവശ്യപ്പെടുന്നതെന്ന് സമരസമിതി പറയുന്നു. കർഷകരുടെ ഭൂമി വനപരിധിക്ക് ഉള്ളിലാണോ പുറത്താണോ എന്ന് കണ്ടെത്താനാണ് സംയുക്ത സർവേ നിർദേശിക്കപ്പെട്ടത്. ഇടക്കാല റിപ്പോർട്ടിൽനിന്ന് കർഷകരുടെ ഭൂമി നോട്ടിഫൈഡ് വനത്തിനു പുറത്താണെന്ന് വ്യക്തമായി. ഇനി വനം വകുപ്പിനു കർഷകരുടെ ഭൂമിയിൽ ഒരു അധികാരവുമില്ല. അത് തികച്ചും റവന്യൂ ഭൂമിയാണ്. ഇടക്കാല റിപ്പോർട്ടിനെ ആധാരമാക്കി പട്ടയനടപടി തുടങ്ങാനുള്ള നിർദേശം കലക്ടർ തഹസിൽദാർക്ക് നൽകിയിട്ടുമുണ്ട്. വനത്തി​െൻറ അളവ് നടത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് വനം വകുപ്പി​െൻറ മാത്രം കാര്യമാണ്. അതിനെ പെരുമ്പെട്ടിയിലെ വനപരിധിക്ക് പുറത്തുള്ള ജനങ്ങളുടെ പട്ടയ അവകാശവുമായി കൂട്ടിക്കുഴക്കുന്നതിന് ന്യായീകരണമില്ലെന്ന് സമരസമിതി പറയുന്നു. പൊന്തൻപുഴ വനത്തിൽ കൈയേറ്റക്കാർ കല്ലിട്ട് തിരിച്ചു പത്തനംതിട്ട: വിവാദമായ പൊന്തൻപുഴ വനത്തിൽ കൈയേറ്റക്കാർ കല്ലിട്ട് തിരിച്ചു. വേലിക്കല്ലുകൾ നാട്ടിയാണ് സർക്കാർ വനം കൈയേറ്റക്കാർ പ്ലോട്ടാക്കി തിരിച്ചിട്ടുള്ളത്. സർവേയുടെ ഭാഗമായി വനത്തിനുള്ളിൽ പ്രേവശിച്ചപ്പോഴാണ് നാട്ടുകാരും ഉേദ്യാഗസ്ഥരും ഇതു കണ്ടെത്തിയത്. വലിയകാവ് വനത്തിൽ അങ്ങാടി വില്ലേജ്, ചേത്തക്കൽ വില്ലേജുകൾ ചേരുന്ന ഭാഗത്ത് വട്ടാർകയം മുതൽ നിരവധി വേലിക്കല്ലുകളാണ് കണ്ടെത്തിയത്. വനംവകുപ്പിനോട് പറഞ്ഞെങ്കിലും അവർ കാര്യമാക്കിയില്ല. അതിനാൽ സമരസമിതി പ്രവർത്തകർ കലക്ടർക്ക് പരാതി നൽകി. 2018 ജനുവരി 10ന് 283 സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി ഹൈകോടതി വിധി ഉണ്ടായിരുന്നു. അന്നുമുതൽ വനം കൈയേറാൻ ഇവർ ശ്രമം നടത്തുകയാണ്. ഹരിപ്പാട് കരുവാറ്റ സ്വദേശി രഘുനാഥപിള്ള വ്യാജരേഖകൾ ഉണ്ടാക്കി വനം കൈയേറാൻ ശ്രമിച്ചതിനു പെരുെമ്പട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.