അനാഥാലയത്തിലെ രോഗിക്ക് സൗജന്യ ചികിത്സ നിഷേധിച്ചു; അടൂർ ജനറൽ ആശുപത്രി ഡോക്ടർമാർക്കെതിരെ പരാതി

അടൂർ: അനാഥാലയത്തിലെ രോഗിയെ മാലിന്യമെന്നു ആക്ഷേപിക്കുകയും കൂടെ വന്ന അനാഥാലയം പ്രവർത്തകയെ അപമാനിക്കുകയും രോ ഗിക്ക് സൗജന്യ ചികിത്സ നിഷേധിക്കുകയും ചെയ്ത അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കലക്ടർക്ക് പരാതി. അടൂർ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയാണ് കലക്ടർ പി.ബി. നൂഹിന് ഇതു സംബന്ധിച്ച് പരാതി നൽകിയത്. സംസ്ഥാന ഓർഫനേജ് കൺേട്രാൾ ബോർഡ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മഹാത്മയുടെ രോഗികളെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഒ.പി ടിക്കറ്റിൽ ആശുപത്രി സൂപ്രണ്ട് സൗജന്യ ചികിത്സക്ക് കുറിക്കുകയാണ് ചെയ്യാറ്. ചികിത്സയിളവ് ലഭിക്കുന്നതിനു സ്ഥാപന അധികൃതർ മുമ്പ് കത്ത് നൽകിയിട്ടുള്ളതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ മഹാത്മയിലെ അന്തേവാസി അരുണ​െൻറ ചികിത്സാർഥം ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രി സൂപ്രണ്ട് സുഭഗൻ സൗജന്യ ചികിത്സ നിഷേധിക്കുകയും പണമടച്ചിട്ട് അഡ്മിറ്റ് ചെയ്താൽ മതിയെന്ന് കൽപിക്കുകയുമായിരുന്നു. അതേസമയം, നിയമപരവും ആശുപത്രി ഡെവലപ്മ​െൻറ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത ഫീസ് മാത്രമാണ് രോഗിയുടെ കൂടെ വന്നവരോട് ചോദിച്ചതെന്നും നിയമപരമായുള്ള എച്ച്.ഡി.സിയുടെ അംഗീകാരം സംബന്ധിച്ച പേപ്പർ ലഭിക്കാഞ്ഞതിനാലാണ് സൗജന്യ ചികിത്സ നിഷേധിച്ചതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗൻ 'മാധ്യമ'ത്തോടു പറഞ്ഞു. സർജൻ രോഗിയെ ആക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചുകാണില്ലെന്നും സൂപ്രണ്ട് പറഞ്ഞു. പി.ജെ. കുര്യന് കോൺഗ്രസുകാര​െൻറ ഗോബാക്ക് വിളി പത്തനംതിട്ട: യു.ഡി.എഫ് പാർലമ​െൻറ് കൺവെൻഷൻ നടന്ന സ​െൻറ് പീറ്റേഴ്സ് ഹാളിലെത്തിയ കോൺഗ്രസ് നേതാവ് പി.ജെ. കുര്യന് ഗോബാക്ക് വിളി. വേദിയിൽ ഉമ്മൻ ചാണ്ടി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുര്യൻ ഹാളിലേക്ക് കടന്നത്. പ്രവേശന കവാടത്തിനു സമീപം ഇരുന്ന നിരണം സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് ഗോബാക്ക് വിളിച്ചത്. പി.ജെ. കുര്യൻ പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം പരന്നത് കോൺഗ്രസ് പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. താൻ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ അസംബന്ധമാണെന്ന് ശനിയാഴ്ച രാവിലെ പി.ജെ. കുര്യൻ പറഞ്ഞിരുന്നു. ഉച്ചക്കാണ് യു.ഡി.എഫ് കൺവെൻഷൻ നടന്നത്. രാജ്യസഭയിലേക്ക് തന്നെ വീണ്ടും പരിഗണിക്കാതിരുന്നതിനു പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്ന് പി.ജെ. കുര്യൻ നേരേത്ത പരസ്യമായി പ്രതികരിച്ചത് വിവാദമായിരുന്നു. പുസ്തക പ്രകാശനം ഇന്ന് പത്തനംതിട്ട: പത്തനംതിട്ട പ്രസ്ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച് സ​െൻറർ ആഭിമുഖ്യത്തിൽ ഞായറാഴ്ച നടക്കുന്ന സമ്മേളനത്തിൽ വാഴമുട്ടം മോഹന​െൻറ 'എത്രയും ചിത്രം ചിത്രം' എന്ന കവിതസമാഹാരം പ്രകാശനം ചെയ്യും. വൈകീട്ട് 3.30ന് പ്രസ്ക്ലബ് ഹാളിലാണ് പരിപാടി. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ്, പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള, പ്രഫ. ടി.കെ.ജി. നായർ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.