ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ക്രമീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം -മന്ത്രി

പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ് പെടുത്തേണ്ട ക്രമീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ വകുപ്പുകളുടെ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി മൂന്നു മുതല്‍ 10വരെയാണ് 107ാമത് ഹിന്ദുമത പരിഷത്ത് നടക്കുക. കടവുകളിലും റോഡുകളിലും അടിഞ്ഞ ചളി നീക്കം ചെയ്യുന്നതിനും റോഡ് അറ്റകുറ്റപ്പണിക്കും അനുബന്ധപ്രവൃത്തികള്‍ക്കുമായി ജലസേചന വകുപ്പ് 9.8 ലക്ഷം രൂപ അനുവദിച്ചു. ചെറുകോല്‍പ്പുഴ കടവ് മുതല്‍ സാംസ്‌കാരിക കേന്ദ്രംവരെയുള്ള ഭാഗത്ത് ത്രീഫേസ് ലൈന്‍ വലിക്കുന്നതിന് രാജു എബ്രഹാം എം.എൽ.എയുടെ ഫണ്ടില്‍നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു. അഗ്നിശമന സേനയുടെ സ്‌കൂബ ടീമി​െൻറ സേവനം ഉറപ്പാക്കണമെന്ന് രാജു എബ്രഹാം എം.എൽ.എ നിര്‍ദേശിച്ചു. പരിഷത്ത് നഗറിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും എം.എൽ.എ പറഞ്ഞു. പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി സ്റ്റേഷനുകളില്‍നിന്ന് ചെറുകോല്‍പ്പുഴയിലേക്ക് ആവശ്യാനുസരണം കെ.എസ്.ആർ.ടി.സി സര്‍വിസുകള്‍ നടത്തും. കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ അതോറിറ്റി കിയോസ്‌കുകള്‍ സ്ഥാപിക്കും. അലോപ്പതി, ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ ക്രമീകരിക്കും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയലിനെ കോഓഡിനേറ്ററായും റാന്നി തഹസില്‍ദാര്‍ രാധാകൃഷ്ണന്‍ നായരെ അസി. കോഓഡിനേറ്ററായും ചുമതലപ്പെടുത്തി. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി.ടി എബ്രഹാം, ജല അതോറിറ്റി ബോര്‍ഡ് അംഗം അലക്സ് കണ്ണമല, ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ കെ.എ. ജോഷി, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോസഫ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ എസ്. ശിവപ്രസാദ്, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ആര്‍. രാജേഷ്, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജിജി തമ്പി, എ.ഇ.ഇ പി. നെല്‍സണ്‍, അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആര്‍. വിക്രമന്‍പിള്ള, ജോയൻറ് സെക്രട്ടറിമാരായ ഡി. രാജഗോപാല്‍, പി.കെ. അനൂപ്കൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.