പൊതുസ്ഥാപനങ്ങള്‍ ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് വിനിയോഗിക്കണം -മന്ത്രി ജി. സുധാകരന്‍

പത്തനംതിട്ട: പൊതുസ്ഥാപനങ്ങള്‍ ആവശ്യങ്ങളറിഞ്ഞ് വിനിയോഗിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍. പത്തനംതിട്ട വിശ്രമകേന്ദ്രത്തിലെ പുതിയ വി.ഐ.പി ബ്ലോക്ക് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ വിശ്രമകേന്ദ്രങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി വിശ്രമകേന്ദ്രങ്ങളെ ആധുനീകരിക്കുന്ന പ്രവര്‍ത്തനം നടന്നുവരുകയാണ്. സാധാരണക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഇടമായി സര്‍ക്കാര്‍ വിശ്രമകേന്ദ്രങ്ങള്‍ മാറുകയാണെന്നും മന്ത്രി പറഞ്ഞു. ബജറ്റില്‍ ഉള്‍പ്പെടുത്തി 2018 ജനുവരിയില്‍ 2.50 കോടിയുടെ ഭരണാനുമതിയും ഏപ്രിലില്‍ ദക്ഷിണമേഖല സൂപ്രണ്ടിങ് എൻജിനീയറുടെ സാങ്കേതിക അനുമതിയും ലഭിച്ചതാണ് പദ്ധതി. ഡോറ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 33,60,567 രൂപ താഴ്ത്തിയാണ് കരാര്‍ ഏറ്റെടുത്തത്. ഈ തുകക്ക് അനുബന്ധ പ്രോജക്ട് തയാറാക്കുകയാണെങ്കില്‍ തുക വകുപ്പിനു തിരികെ നല്‍കാതെ ചെലവഴിക്കാമെന്നും മന്ത്രി അറിയിച്ചു. മൂന്ന് നിലയിലായി എട്ട് വി.ഐ.പി മുറികള്‍, 100 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുണ്ട്. രൂപകല്‍പന ചെയ്തത് പൊതുമരാമത്ത് ആര്‍ക്കിടെക്റ്റ് വിഭാഗമാണ്. നിലവില്‍ 10 എണ്ണത്തിൽ രണ്ട് വി.ഐ.പി മുറികള്‍ മാത്രമാണുള്ളത്. പുതിയ വി.ഐ.പി ബ്ലോക്ക് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ജില്ലയിലെ ഏറ്റവും വലിയ വിശ്രമകേന്ദ്രമായി മാറും. 18 മാസമാണ് നിര്‍മാണ കാലാവധി. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി. ആറന്മുള എം.എല്‍.എ വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെട്ടിട വിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിങ് എൻജിനീയര്‍ ഡി. ഹരിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റാന്നി എം.എല്‍.എ രാജു എബ്രഹാം, പത്തനംതിട്ട നഗരസഭ അധ്യക്ഷ ഗീത സുരേഷ്, നഗരസഭ പ്രതിപക്ഷനേതാവ് പി.കെ. അനീഷ്, ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് പ്രഫ. ടി.കെ.ജി. നായര്‍, രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി. ഉദയഭാനു, എ.പി. ജയന്‍, ബാബു ജോര്‍ജ്, എന്‍. സജികുമാര്‍, ടി.എം. ഹമീദ്, വിക്ടര്‍ ടി. തോമസ്, അലക്സ് കണ്ണമല, ബി. ഷാഹുല്‍ ഹമീദ്, ശശിധരന്‍ കരിമ്പനാക്കുഴി, സാജു അലക്സാണ്ടര്‍, ജോ എണ്ണക്കാട്, രാജു നെടുവംപുറം, കെട്ടിട വിഭാഗം ചീഫ് എൻജിനീയര്‍ ഇ.കെ. ഹൈദ്രു, എക്സി. എൻജിനീയര്‍ എസ്. സുധ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.