മഹാത്മ ജീവകാരുണ്യ ഗ്രാമം: കൊടുമണിൽ നിർമാണം പുരോഗമിക്കുന്നു

അടൂർ: സംസ്ഥാനത്ത് ആദ്യമായി അഗതി പുനരധിവാസത്തിനായി സജ്ജീകരിക്കുന്ന ജീവകാരുണ്യ ഗ്രാമത്തി​െൻറ നിർമാണ പ്രവർത്ത നം പുരോഗമിക്കുന്നു. അടൂർ മഹാത്മ ജനസേവന കേന്ദ്രം കൊടുമൺ പഞ്ചായത്തിലെ അങ്ങാടിക്കൽ തെക്ക് കുളത്തിനാൽ ജങ്ഷന് സമീപമാണ് ഗ്രാമം ഒരുങ്ങുന്നത്. 2018 നവംബർ നാലിന് ആദ്യവീടിന് ശിലയിട്ടു. 20 വീടാണ് നിർമിക്കുന്നത്. ആദ്യഘട്ടം നിർമിക്കുന്ന 10 വീടി​െൻറ പണി അവസാനഘട്ടത്തിലെത്തി. മഹാത്മ ജനസേവന കേന്ദ്രത്തി​െൻറ അടൂർ, കോഴഞ്ചേരി, കൊടുമൺ യൂനിറ്റുകളിലായി എത്തപ്പെടുന്ന രോഗികൾ, മനോദൗർബല്യമുള്ളവർ, അഗതികൾ എന്നിവർ രോഗമുക്തരായാലും സമൂഹം അംഗീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ഇവർക്ക് സ്വവസതിയിലെന്ന പോലെ ജീവിക്കാനും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാനുമുള്ള അവസരമാണ് ജീവകാരുണ്യ ഗ്രാമത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഓരോ വീട്ടിലും അഞ്ചുപേർ താമസിക്കും. അഗ്രിഫാം, ഫിഷ് ഫാം, പൂച്ചെടി നഴ്സറി എന്നിവയിലൂടെ തൊഴിൽ സാഹചര്യം ഒരുക്കും. ആശുപത്രി, മെഡിക്കൽ സ്റ്റോർ, സിനിമ തിയറ്റർ, ഓഡിറ്റോറിയം, ആരാധനാലയങ്ങൾ, റസ്റ്റാറൻറ്, സൂപ്പർ മാർക്കറ്റ്, ടെക്സ്ൈറ്റൽസ്, ബാർബർ ഷോപ് എന്നിവയും ഉണ്ടാകും. മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ലയുടേതാണ് പദ്ധതി ആശയവും ആവിഷ്കാരവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.