പ്രളയമുഖത്ത് ഒന്നിച്ച മാനവിക ഐക്യം കാത്തുസൂക്ഷിക്കുക -ഖലീൽ ബുഖാരി തങ്ങൾ

പത്തനംതിട്ട: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ മതവും ജാതിയും നോക്കാതെ ഒന്നിച്ച മാനവിക ഐക്യം എക്കാലത്തും കാത്തു സൂക്ഷിക്കണമെന്ന് മഅ്ദിൻ ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. മലപ്പുറം മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹ കൈരളിക്കായ് എന്ന ശീർഷകത്തിൽ കാസർകോട്ടുനിന്ന് ആരംഭിച്ച സ്‌നേഹയാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച മാനവിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സ്‌നേഹവും സൗഹാർദവും അന്യംനിന്നുപോകുന്ന ഇക്കാലത്ത് സ്വന്തത്തിൽനിന്നാണ് സ്‌നേഹ സൗഹാർദങ്ങൾക്ക് തുടക്കം കുറിക്കേണ്ടത്. മനുഷ്യരായ നാം പരസ്പരം കലഹിക്കാതെ, മതമോ ജാതിയോ നോക്കാതെ മാനവർക്കെല്ലാം മാനുഷികമൂല്യം നൽകി സ്‌നേഹ സൗഹൃദം പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാഫഖറുദ്ദീൻ തങ്ങൾ പ്രാർഥന നിർവഹിച്ചു. എസ്.എം.എ ജില്ല പ്രസിഡൻറ് അഷ്‌റഫ് അലങ്കാർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ആമുഖ പ്രഭാഷണവും മുനീർ സഖാഫി കാരക്കുന്ന് സ്‌നേഹഭാഷണവും നടത്തി. സ്ഥപതി രത്‌നം രമേഷ് ശർമ, അബ്ദുല്ല ഹബീബുർറഹ്മാൻ അൽബുഖാരി, ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം അനസ് പൂവാലംപറമ്പിൽ, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ.പി. മുഹമ്മദ് അഷ്ഹർ, മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻ രാജ്, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ടി.എം. ഹമീദ്, സാബിർ മഖ്ദൂമി, ബിജു മുഹമ്മദ്, മുഹമ്മദ് ശിയാഖ് ജ്വഹരി, തട്ടത്തിൽ ബദറുദ്ദീൻ, ശിയാഖ് കുലശേഖരപതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.