കോഴിത്തോട് പുനരുജ്ജീവനത്തിനായി പുഴനടത്തം

പത്തനംതിട്ട: ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കോഴിത്തോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പുഴനടത്തം നാരങ്ങാനം പൂതക്കുഴി ജങ്ഷനില്‍ സംഘടിപ്പിച്ചു. തോടി​െൻറ ഉത്ഭവ സ്ഥാനമായ ചുണ്ഡലംകാവ് ഊട്ടുപാറയില്‍നിന്ന് രാവിലെ ഒമ്പതിന് ആരംഭിച്ച് കല്ലുപുരക്കൽ, പരുത്തുപാറ, പരിയാരം ഏല, തെങ്ങുതടപാലം വഴി ഇലന്തൂരിലെത്തി അവിടെനിന്ന് മല്ലപ്പുഴശ്ശേരി ചക്കിട്ടപ്പടി, ആനപ്പാറക്കല്‍ ഏല, കുറുന്താര്‍ വഴി ആറന്മുള നാല്‍ക്കാലിപ്പാലം, കോഴിപ്പാലത്തിൽ അവസാനിച്ചു. ജനപ്രതിനിധികളും ഹരിതകേരള മിഷന്‍, എർ.ആർ.ഇ.ജി.എസ്, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരും ജനപങ്കാളിത്തത്തോടെ നടത്തിയ പുഴനടത്തം വൈകീട്ട് നാലിന് അവസാനിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിതകേരള മിഷൻ നീര്‍ത്തട മാസ്റ്റര്‍ പ്ലാനി​െൻറയും ഭാഗമായി പുനരുജ്ജീവന പ്രവര്‍ത്തനങ്ങൾ നടത്തും. പ്രദേശത്തെ കര്‍ഷകരും ജനങ്ങളുമായി ആശയവിനിമയം നടത്തി പദ്ധതിക്ക് അനുയോജ്യമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സംഘാടകസമിതി ചെയര്‍മാൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. നാരങ്ങാനം പഞ്ചായത്ത് പ്രസിഡൻറ് കടമ്മനിട്ട കരുണാകരന്‍ അധ്യക്ഷത വഹിച്ചു. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ലത വിക്രമൻ, ഇലന്തൂര്‍ പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് ഷീബി അന്ന ജോര്‍ജ്, ബ്ലോക്ക് മെംബര്‍മാരായ വത്സമ്മ മാത്യൂ, സാലി തോമസ്, ജോണ്‍ വി. തോമസ്, പ്രോജക്ട് ഡയറക്ടര്‍ ഹരികുമാർ, ഹരിതകേരളം മിഷന്‍ പത്തനംതിട്ട കോഓഡിനേറ്റര്‍ ആര്‍. രാജേഷ് എന്നിവര്‍ സംസാരിച്ചു. നാരങ്ങാനം പഞ്ചായത്ത് സംഘാടകസമിതി രൂപവത്കരിച്ചു. വാര്‍ഡ് മെംബര്‍മാരായ ജിനി ജോസ്, ജേയ്‌മോൻ, ജെസി, കുഞ്ഞമ്മ തങ്കന്‍, എം.എസ്. സീജു, എം.കെ. സജി, ഗീത സദാശിവന്‍, രാഗിണി വിശ്വനാഥന്‍, സുജാമണി, വി.ആര്‍. കാവേരി എന്നിവര്‍ പുഴനടത്തത്തില്‍ പങ്കാളികളായി. ശനിയാഴ്ച രാവിലെ എട്ടിന് കോഴിത്തോട് നീര്‍ത്തടം പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം വീണ ജോര്‍ജ് എം.എൽ.എ നാരങ്ങാനം പൂതക്കുഴിയില്‍ നിര്‍വഹിക്കും. ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തില്‍ വിദ്യാർഥികള്‍ പങ്കെടുത്ത ബോധവത്കരണ യോഗം നടന്നു. പുഴനടത്തം സമാപനവേദിയായ ആറന്മുള കോഴിപ്പാലത്തിന് സമീപം ആറന്മുള സംഘാടകസമിതി രൂപവത്കരണ യോഗവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.