മതതീവ്രവാദികള്‍ നവോത്ഥാന മൂല്യം തകര്‍ത്തെറിയുന്നു -സി. ദിവാകരൻ

അടൂര്‍: ബി.ജെ.പി-സംഘ്പരിവാര്‍ ശക്തികള്‍ കേരളത്തി​െൻറ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ത്തെറിയാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍ എം.എല്‍.എ പറഞ്ഞു. സി.പി.ഐ ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ജാതിമത ശക്തികളെ കൂട്ടുപിടിച്ച് ഇടതുപക്ഷ വിരുദ്ധ അജണ്ട കേരളത്തില്‍ നടത്താന്‍ കഴിയുമോയെന്ന പരിക്ഷീണത്തിലാണ് സംഘ്പരിവാര്‍ ശക്തികള്‍. ഇതിന് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് ആ പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ബലികഴിക്കുകയാണ്. ശബരിമലയെ സംബന്ധിച്ച് വിശ്വാസികളില്‍ തെറ്റായ പ്രചാരണം നടത്തി കലാപ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത്തരം തെറ്റായ പ്രവര്‍ത്തനങ്ങളെ ചെറുത്തുതോൽപിക്കാനുള്ള ബാധ്യത മതേതര ജനാധിപത്യ വിശ്വാസികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ അധ്യക്ഷതവഹിച്ചു. മുണ്ടപ്പള്ളി തോമസ്, പി.ആര്‍. ഗോപിനാഥന്‍, ഡി. സജി, ബേബിച്ചന്‍ വെച്ചൂച്ചിറ, മലയാലപ്പുഴ ശശി, ജിജി ജോര്‍ജ്, ടി. മുരുകേഷ്, കെ.ജി. രതീഷ്കുമാര്‍, അരുണ്‍ കെ.എസ്.മണ്ണടി, എം.പി. മണിയമ്മ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.