മൊബൈൽ ഫോൺ മോഷണം: യുവാവ്​ അറസ്​റ്റിൽ

അടൂർ: മൊബൈൽ ഫോൺ മോഷക്കേസിൽ ഉച്ചഭാഷിണി ഉടമ അറസ്റ്റിൽ. കൊല്ലം-പോരുവഴി ചാത്തകുളം സർപ്പവിള കോളനി മാമൂട്ടിൽ അനു(അജയകുമാർ 46-)വിനെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ അടൂരിൽ വിൽക്കാൻ ശ്രമിക്കവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ ഒരു സ്വർണ അരിഞ്ഞാണവും പണയ രസീതും കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് മോഷണവിരങ്ങൾ ലഭിക്കുന്നത്. സിനിമ പറമ്പിൽനിന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചത്. അടൂർ സി.ഐ ജി. സന്തോഷ് കുമാർ, എസ്.ഐമാരായ ബി. രമേശൻ, ബി.എസ്. ശ്രീജിത്ത്, ഷൈജു, രാജേഷ് ജോൺ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.