പെരുനാട്-മഠത്തുംമൂഴി വലിയ പാലത്തിൽക്കൂടി പൈപ്പ് ഇടുന്നത് പൊതുമരാമത്ത് തടഞ്ഞു

വടശേരിക്കര: പെരുനാട്-മഠത്തുംമൂഴി വലിയ പാലത്തിൽക്കൂടി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടുന്നത് പൊതുമരാമത്ത് തടഞ്ഞു. മoത്തുംമൂഴി ആർച്ച് പാലത്തിനു വീതി കുറവും പതിറ്റാണ്ടുകൾ പഴക്കമുള്ളതുമാണ്. വലിയ വാഹനങ്ങൾ കടന്നുപോയാൽ പാലത്തി​െൻറ വീതി കുറവ് മൂലം കാൽനട ദുഷ്കരവുമാണ്. നിലവിൽ പാലത്തിൽകൂടി വൈദ്യുതി ലൈനും ഒരുവശത്തായി ടെലിഫോൺ കേബിൾ ഇട്ടിരിക്കുന്ന ഇരുമ്പ് പൈപ്പുമുണ്ട്. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൂടി ഇട്ടാൽ വാഹനയാത്രക്കും കാൽനടക്കും തടസ്സമാകും. ഇത് കാട്ടിയാണ് പൊതുമരാമത്ത് പാലത്തിൽകൂടി പൈപ്പ് ഇടുന്നതിന് അനുവാദം നിഷേധിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയോടെ പൈപ്പ് ഇടാൻ കരാറുകാരൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ശബരിമല തീർഥാടന കാലത്ത് മoത്തുംമൂഴി പാലത്തിൽകൂടി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. വീതി കുറവ് ഇപ്പോൾ തന്നെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. പൈപ്പുകൾ കൂടി സ്ഥാപിച്ചാൽ ഗതാഗതതടസ്സം സ്ഥിരമായി മാറാനുള്ള സാധ്യത കണക്കിലെടുത്താണ് തടഞ്ഞത്. തീർഥാടനകാലം കഴിയും വരെ ശബരിമല പാതകളിൽ ഒരു നിർമാണവും നടത്തരുതെന്ന് വാട്ടർ അതോറിറ്റിക്ക് നിർദേശവും നൽകിയിട്ടുണ്ട്. പാലത്തിൽകൂടി പൈപ്പുകൾ സ്ഥാപിക്കുന്നതിൽ നാട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കക്കാട്ടാറിനു കുറുകെയുള്ള വർഷങ്ങൾ പഴക്കമുള്ള മoത്തുംമൂഴി ആർച്ച് പാലം ഉയരത്തിലാണ് നിർമിച്ചിരിക്കുന്നത്. പാലത്തി​െൻറ പുറം വശങ്ങളിൽ ലാഡറുകൾ സ്ഥാപിച്ച് ഇതിലൂടെ പൈപ്പുകൾ സ്ഥാപിക്കാമെന്നിരിക്കെയാണ് ഗതാഗതതടസ്സമുണ്ടാക്കി പാലത്തിലൂടെ പൈപ്പിടാനുള്ള ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.