ക്ഷേത്രപ്രവേശന വിളംബര വര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം

അടൂർ: നവോത്ഥാന സ്മൃതികളുയര്‍ത്തി ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ 82ാമത് വര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം. നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയെന്ന് ചിറ്റയം ഗോപകുമാര്‍ എം.എൽ.എ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ ഭാഗമായി നടന്ന വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവര്‍ണ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരുന്ന സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ നിരവധി എതിര്‍പ്പുകളെയും മര്‍ദനങ്ങളെയും മറികടന്നാണ് അദ്ദേഹം വില്ലുവണ്ടിയാത്ര നടത്തിയത്. ഭരണഘടന എല്ലാവര്‍ക്കും തുല്യത ഉറപ്പ് വരുത്തുന്നുണ്ട്. ഇത്തരത്തിലുള്ള അവസ്ഥ സംജാതമായത് ഐതിഹാസികമായ പോരാട്ടങ്ങളിലൂടെയായിരുന്നു. നിരവധി പോരാട്ടങ്ങളിലൂടെയും നവോത്ഥാന നായകരുടെ ദീര്‍ഘവീഷണത്തിലൂടെയും നേടിയെടുത്ത നവോത്ഥാന അന്തരീക്ഷത്തെ പിന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയത്താണ് ക്ഷേത്രപ്രവേശനത്തി​െൻറ 82ാമത് വാര്‍ഷികം ആഘോഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കാന്‍ ആശയസംവാദങ്ങള്‍ അനിവാര്യമാണെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. എല്ലാവര്‍ക്കും വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ അനുവഭിക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടൂര്‍ നഗരസഭ വികസകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു തുളസീധരകുറുപ്പ് അധ്യക്ഷത വഹിച്ചു. അടൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ ശോഭ തോമസ്, സനല്‍ കുമാർ, അസിസ്റ്റൻറ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി. ശ്രീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.