നവോത്ഥാന സംഗമം

തിരുവല്ല: ശബരിമല വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും ബി.ജെ.പിയും സ്വീകരിച്ച അളിയൻ-മച്ചമ്പി കളി ഇരുകൂട്ടരെയും ജനങ്ങൾക്കുമുന്നിൽ അപഹാസ്യരാക്കിയെന്ന് ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ എൻ. പീതാംബരക്കുറുപ്പ് പറഞ്ഞു. ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുണ്ടായ സാമൂഹിക മുന്നേറ്റങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് നേതൃപരമായ പങ്കുണ്ടായിരുന്നെന്നത് കള്ളപ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. കെ. ശിവദാസൻ നായർ, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, സതീഷ് കൊച്ചുപറമ്പിൽ, എ. സുരേഷ് കുമാർ, രഘുനാഥ്, ജേക്കബ് ചെറിയാൻ, സതീഷ് ചാത്തങ്കരി, ഉമ്മൻ അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.