എ​െൻറ മണിമലയാര്‍ പദ്ധതി: കൊച്ചുതോട്​ വീണ്ടെടുപ്പിന് ആവേശം പകര്‍ന്ന് പുഴ പഠനയാത്ര

പത്തനംതിട്ട: ഹരിതകേരളം മിഷ​െൻറ നേതൃത്വത്തിലുള്ള എ​െൻറ മണിമലയാര്‍ പദ്ധതിയുടെ ഭാഗമായ ജനകീയ കൂട്ടായ്മ കൊച്ചുതോടിനെ വീണ്ടെടുക്കുന്നതിന് പുഴ പഠനയാത്ര നടത്തി. തിരുവല്ല നഗരസഭ പ്രദേശത്തെ കറ്റോടുനിന്നുമാണ് യാത്ര ആരംഭിച്ചത്. തലപ്പാല, കല്ലുമൂല ഭാഗങ്ങളിലും ഒഴുക്ക് തടസ്സപ്പെട്ട കൊച്ചുതോടി​െൻറ സ്ഥിതി നേരിട്ടുകണ്ട് കുന്തറക്കടവില്‍ യാത്ര സമാപിച്ചു. ഓരോ യാത്രക്കും തുടര്‍ച്ചയായി കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് നീര്‍ത്തടങ്ങള്‍ വീണ്ടെടുക്കുന്ന രീതിയാണ് നദീ സംരക്ഷണ പ്രവര്‍ത്തനത്തി​െൻറ മുഖ്യ ആകര്‍ഷണം. പുഴയിലൂടെ പുഞ്ചയിലേക്ക് എന്ന ആശയമാണ് പത്തനംതിട്ടയില്‍ നടത്തുന്ന നദീ പുനരുജ്ജീവന പദ്ധതികൊണ്ട് ലക്ഷ്യംെവക്കുന്നത്. നാലു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നാലായിരത്തോളം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നീര്‍ത്തടങ്ങള്‍ വീണ്ടെടുത്താണ് എ​െൻറ മണിമലയാര്‍ നദീ സംരക്ഷണം പ്രാവര്‍ത്തികമാക്കുക. ഗാന്ധിജയന്തി ദിനത്തില്‍ കോട്ടയം ജില്ലയിലെ ചിറ്റാര്‍ പുഴയിലും പിന്നീട് മണിമലയിലെ പള്ളിപ്പടി തോട്ടിലും നടത്തിയ പഠനയാത്രയാണ് കൊച്ചുതോടിനെ വീണ്ടെടുക്കുന്നതിനായി ഞായറാഴ്ച സംഘടിപ്പിച്ചത്. കിഴക്കന്‍മുത്തൂര്‍, കാക്ക തുരുത്ത്, കുന്തറ, വിഴല്‍, തലപ്പാല, കല്ലുമൂല ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആറ് കി.മീ ദൈര്‍ഘ്യമുള്ള കൊച്ചുതോട് നവീകരണം അടിയന്തരമായി ഏറ്റെടുക്കും. തിരുവല്ല-കവിയൂര്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്നതും മണിമലയാറി​െൻറ പ്രധാന കൈവഴിയും കറ്റോട് എത്തിച്ചേരുന്നതുമായ കവിയൂര്‍ വലിയതോട്ടില്‍നിന്ന് ആരംഭിക്കുന്ന കൊച്ചുതോടി​െൻറ വീണ്ടെടുപ്പാണ് പുഴ പഠനയാത്രയുടെ ലക്ഷ്യം. തിരുവല്ല നഗരസഭയില്‍ കൂടി മാത്രം കടന്നുപോകുന്ന തോട് വീണ്ടെടുത്താല്‍ കവിയൂര്‍ പുഞ്ചയുടെ പകുതി പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാം. തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കലി​െൻറ അധ്യക്ഷതയില്‍ നടന്ന പരിപാടി ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗവും കോഓഡിനേറ്ററുമായ എസ്.വി. സുബിന്‍ പദ്ധതി വിശദീകരിച്ചു. മണര്‍കാട് സ​െൻറ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പുന്നന്‍ കുര്യന്‍ വെങ്കിടത്ത് മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ദിനേശ്, നഗരസഭ കൗണ്‍സിലര്‍മാരായ ജയശ്രീ മുരിക്കനാട്ട്, സണ്ണി മനക്കല്‍, കവിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. പാടശേഖര സമിതി ഭാരവാഹികളായ രാജേഷ് കാടമുറി, അഡ്വ. രഘുക്കുട്ടന്‍പിള്ള, രതീഷ് പാലിയില്‍, മധുസൂദനന്‍ പിള്ള മുരിക്കനാട്ട്, ലിറ്റി എബ്രഹാം, വി.ഇ. വർഗീസ്, രാജശേഖരന്‍പിള്ള എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി. കര്‍ഷകരും പ്രദേശവാസികളും പങ്കെടുത്ത യാത്ര കുന്തറക്കടവില്‍ സമാപിച്ചു. ഈ സീസണില്‍ തന്നെ നെല്‍കൃഷി ആരംഭിക്കുന്നതിന് തടസ്സമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകരും പങ്കെടുക്കുന്ന യോഗം കവിയൂര്‍ എടക്കാട് സ്‌കൂളില്‍ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.