ജനറൽ ആശുപത്രിയിൽ പുതിയ പ്രവേശന കവാടത്തി​െൻറ പണികൾ തുടങ്ങി

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ പുതിയ പ്രവേശന കവാടത്തി​െൻറ പണികൾ ആരംഭിച്ചു. ഒരുമാസത്തിനകം പണികൾ പൂർത്തിയാകും. മധ്യഭാഗത്തായി കമാനം മാതൃകയിലാണ് പുതിയ കവാടം നിർമിക്കുന്നത്. ഇതോടെ പടിഞ്ഞാറ് ഭാഗത്തെ പഴയ കവാടം അടച്ചു. ഇവിടെ ഒ.പി ടിക്കറ്റ് കൗണ്ടറും ഫാർമസിയും പ്രവർത്തിക്കുന്നതിനാൽ സദാസമയവും തിരക്കാണ്. ഇടുങ്ങിയ ഇൗ സ്ഥലത്തുകൂടി വാഹനങ്ങൾക്ക് ഉള്ളിലേക്ക് കടക്കാനും പ്രയാസമായിരുന്നു. സംസ്ഥാന സർക്കാറി​െൻറ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 78 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്. ഒ.പി കൗണ്ടർ നവീകരണം, 200 പേർക്ക് ഇരിക്കാവുന്ന ആധുനിക കാത്തിരിപ്പ് കേന്ദ്രം, ഒാഫിസ് നവീകരണം, എമർജൻസി കൗണ്ടർ എന്നിവ നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. രോഗീസൗഹൃദ അന്തരീക്ഷം മുൻനിർത്തിയുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.