ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്​തു

ചിറ്റാർ: ഇതര സംസ്ഥാന തൊഴിലാളികൾക്ക് ചിറ്റാറിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ആവാസ് ഇൻഷുറൻസ് കാർഡ് വിതരണവും നടത്തി. ചിറ്റാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് രവികല എബി ഇൻഷുറൻസ് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ല ലേബർ ഓഫിസർ ടി. സൗദാമിനി, ആരോഗ്യ വകുപ്പ് ഓഫിസർ ഗോപകുമാർ, റാന്നി അസി. ലേബർ ഓഫിസർ പി.എം. ബിസ്മി, ടി.കെ. സജി എന്നിവർ സംസാരിച്ചു. സംസ്ഥാന തൊഴിൽ വകുപ്പി​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയിൽ അംഗമായ തൊഴിലാളികൾക്ക് രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ലഭിക്കും. ക്യാമ്പിൽ പങ്കെടുപ്പിക്കാതെ തൊഴിലാളികളെ മാറ്റിനിർത്തിയ കരാറുകാർ തൊഴിലാളികൾക്ക് അപകടം സംഭവിച്ചാൽ സ്വന്തം കൈയിൽനിന്ന് രണ്ടുലക്ഷം രൂപ നൽകണം. ഇനിയും ക്യാമ്പിൽ പങ്കെടുക്കാത്ത തൊഴിലാളികൾ അടിയന്തരമായി പഞ്ചായത്ത്, ലേബർ ഓഫിസ് എന്നിവിടങ്ങളുമായി ബന്ധപ്പെടണം. വരുംദിവസങ്ങളിൽ പണി സ്ഥലങ്ങളിൽ കാർഡ് പരിശോധന ഉണ്ടാകും. സൗജന്യമായാണ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.