ഭജനമഠത്തില്‍ താമസിച്ചിരുന്ന അന്തേവാസികളെ ഗാന്ധിഭവന്‍ ഏറ്റെടുത്തു

കോഴഞ്ചേരി: വര്‍ഷങ്ങളായി ആറന്മുള ക്ഷേത്രത്തിലെ ഭജനമഠത്തില്‍ താമസിച്ചിരുന്ന അന്തേവാസികളെ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു. കാഴ്ചനഷ്ടമായ വിജയന്‍ (75), കുളത്തുകരോട്ട് മെഴുവേലി ഭാര്‍ഗവിയമ്മ (70) എന്നിവരെയാണ് ക്ഷേത്രഭരണ സമിതിയുടെയും ആറന്മുള ജനമൈത്രി പൊലീസി​െൻറയും നേതൃത്വത്തില്‍ ഏറ്റെടുത്തത്. വിജയന്‍ എട്ടുവര്‍ഷമായി ഭജനമഠത്തിലെ അന്തേവാസിയാണ്. ഭാര്‍ഗവിയമ്മ ഒരു വര്‍ഷമായി ക്ഷേത്രത്തില്‍ അഭയംപ്രാപിച്ചിട്ട്. വിജയന് ബന്ധുക്കളായി ആരുമില്ലെന്നാണ് വിവരം. എന്നാല്‍, ഭാര്‍ഗവിയമ്മയുടെ ബന്ധുക്കളുമായി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് ഭജനമഠത്തില്‍ കഴിയുകയായിരുന്നു. ആറന്മുള ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എസ്. അജിത്കുമാര്‍, ഉപദേശക സമിതി പ്രസിഡൻറ് മനോജ് മാധവശ്ശേരിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗാന്ധിഭവന്‍ പ്രതിനിധികളായ കോഒാഡിനേറ്റര്‍ അലിയാര്‍ എരുമേലി, ബീന ഷാജഹാന്‍, പ്രശാന്ത് എന്നിവര്‍ ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.