Posted On
date_range Updated On
date_range മണിമലയാറിലെ പുളിക്കീഴ് കടവിൽ കുളിക്കാനിറങ്ങിയ മധ്യവയസ്ക്കനെ കാണാതായി
തിരുവല്ല: മണിമലയാറിലെ പുളിക്കീഴ് കടവിൽ കുളിക്കാനിറങ്ങിയ മധ്യവയസ്ക്കനെ കാണാതായി. പൊടിയാടി പഴയാറ്റിൽ വീട്ടിൽ എസ്. ആനന്ദകുമാറിനെ ( 51)യാണ് കാണാതായത്. വെള്ളിയാഴ്ച ഒരുമണിയോടെയാണ് സംഭവം. ചെരുപ്പും, തുണികളും കടവിന് സമീപം കരയിൽ കണ്ടിട്ടും ആളെ കാണാത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ബൈക്ക് സമീപത്തെ കടയിൽ വച്ചിട്ടാണ് ആനന്ദൻ കുളിക്കാനിറങ്ങിയത്. വൈകിട്ട് ആറുമണി വരെ അഗ്നി രക്ഷാ സേനാ വിഭാഗത്തിലെ മുങ്ങൽ വിദഗ്ദ്ധർ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. പത്തനംതിട്ടയിൽ നിന്നുള്ള സംഘം ഉൾപ്പെടെ കൂടുതൽ മുങ്ങൽ വിദഗ്ദ്ധരെത്തി ശനിയഴ്ച പുലർച്ചെ മുതൽ തിരച്ചിൽ നടത്തും. പുളിക്കീഴ് പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.