കോന്നി: കോന്നി-റാന്നി-പ്ലാച്ചേരി റീച്ച് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മ ുഖ്യമന്ത്രി പിണറായി വിജയൻ. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ (പിഎം റോഡ്) ഭാഗമാ യ കോന്നി-റാന്നി-പ്ലാച്ചേരി റീച്ചിെൻറ നിര്‍മാണോദ്ഘാടനം കോന്നിയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രക്ലേശത്തിന് ഈ റോഡ് പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ യാത്രകൂടി പരിഗണിച്ചാണ് കോന്നി-റാന്നി-പ്ലാച്ചേരി ഭാഗത്തിെൻറ നിര്‍മാണം പ്രാധാന്യത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. റോഡിനാവശ്യമായ 99 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു.
പുനലൂര്‍ മുതല്‍ പൊന്‍കുന്നംവരെയുള്ള റോഡ് നവീകരിക്കപ്പെടുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കിഴക്കന്‍ മേഖലയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് തലസ്ഥാനത്തേക്ക് എത്തുന്നതിന് സമാന്തരപാത തുറന്നുകിട്ടും. ഇതോടെ എം.സി റോഡിലെ തിരക്ക് കുറക്കാനും കഴിയും. മലയോര പട്ടണങ്ങളായ കോന്നി, കുമ്പഴ, റാന്നി തുടങ്ങിയ സ്ഥലങ്ങളുടെ വികസനത്തിന് ഈ റോഡിെൻറ പൂര്‍ത്തീകരണം സഹായിക്കും. പുനലൂര്‍-പൊന്‍കുന്നം റോഡ് പുനരുദ്ധാരണം വളരെ മുമ്പേ തന്നെ നിശ്ചയിക്കപ്പെട്ടതാണ്. 2004ല്‍ തന്നെ സ്ഥലമെടുപ്പ് ആരംഭിച്ചതാണ്. എന്നാല്‍, സ്ഥലം ഏറ്റെടുക്കലിലെ തടസ്സം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് നിര്‍മാണം വൈകിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.