ടാങ്കർ ലോറിയുടെ ചക്രം ഉൗരിത്തെറിച്ച്​ പോസ്​റ്റ്​ ഒടിഞ്ഞു; വൻ ദുരന്തം ഒഴിവായി

റാന്നി: ടൗണിൽ തിരക്കേറിയ ഭാഗത്ത് ടാങ്കർ ലോറിയുടെ പിൻചക്രം ഉൗരിത്തെറിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. തൊട്ടുപിന്നാലെ എത്തിയ കാർ പോസ്റ്റ് വീഴാതെ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നേകാലോടെ റാന്നി എം.എസ്. ഹയർസെക്കൻഡറി സ്കൂൾ പടിയിലാണ് സംഭവം. പത്തനംതിട്ടയിൽനിന്നും റാന്നി ഭാഗത്തേക്ക് വന്ന ടാങ്കർ ലോറിയുടെ പിൻചക്രങ്ങളിലൊന്ന് ഉൗരി സമീപത്തെ പോസ്റ്റിലിടിച്ചു. ഇതേ ദിശയിലെത്തിയ പത്തനംതിട്ട ഇലക്ട്രിക്കൽ സെക്ഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഷിബു മാത്യുക്കുട്ടിയും സംഘവും സഞ്ചരിച്ച കാർ ഇടിയുടെ ആഘാതത്തിൽ ഒടിയുന്ന പോസ്റ്റിന് അടുത്തെത്തി. പോസ്റ്റ് വീഴാൻ സാധ്യതയുണ്ടെന്ന് കണ്ട് ഡ്രൈവർകാർ പിന്നിലേക്ക് എടുത്തതിനാലാണ് വൻ അപകടം ഒഴിവായത്. റാന്നി ടൗൺ വൈദ്യുതി സെക്ഷൻ ഒാഫിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ 11 കെ.വി ലൈൻ ഒാഫാക്കി. ജീവനക്കാർ എത്തി അര മണിക്കൂറിനുള്ളിൽ പോസ്റ്റും കമ്പിയും നീക്കിയതോടെയാണ് ഗതാഗത തടസ്സം നീങ്ങിയത്. പിന്നീട് പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു. ബാങ്ക് തെരഞ്ഞെടുപ്പ്: 20 ദിവസത്തേക്ക് ഹൈകോടതി വിലക്ക് റാന്നി: നാറാണംമൂഴി സർവിസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് 20 ദിവസത്തേക്ക് ഹൈകോടതി വിലക്കി. മൂന്ന് മാസം സാവകാശം ആവശ്യപ്പെട്ട് ഏതാനും സഹകാരികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഹോട്ടൽ ഉടമയെ കാറിടിച്ചു പരിക്കേൽപിച്ചു; ഒരാൾ പിടിയിൽ അടൂർ: ഭക്ഷണം കഴിച്ചു പണം നൽകാതെ പോകാൻ ശ്രമിച്ച നാൽവർ സംഘത്തെ തടയുന്നതിനിടെ ഹോട്ടൽ ഉടമയെ കാറിടിച്ചു പരിക്കേൽപിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. അടൂർ കണ്ണങ്കോട് ചരുവിളയിൽ വീട്ടിൽ ജാസിമിനെയാണ് (31) ഏനാത്ത് പൊലീസ് അറസ്റ്റു ചെയ്തത്. സംഘം സഞ്ചരിച്ചിരുന്ന ഫോർഡ് ഫീയസ്റ്റ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അടൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റു മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു. ഏനാത്ത് തൃപ്തി ഹോട്ടൽ ഉടമ മണ്ടച്ചൻപാറ ഓണമ്പള്ളിൽ വീട്ടിൽ തങ്കച്ചനാണ് (60) കാറിടിച്ച് പരിക്കേറ്റത്. ഇയാൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ട് 5.30നായിരുന്നു സംഭവം. കാറിൽ കടന്നവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘം മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Tags:    
News Summary - http://aw.madhyamam.com/node/530414/edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.