അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ മ​ല്ല​പ്പ​ള്ളി മി​നി സി​വി​ൽ സ്​​റ്റേ​ഷ​ൻ

മല്ലപ്പള്ളി: പതിനാറോളം സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ അവഗണന നേരിടുന്നു. 2006 ജനുവരി 27ന് ഉദ്ഘാടനം ചെയ്ത സിവിൽ സ്റ്റേഷൻ താലൂക്കിെൻറ വികസന പാതയിൽ വൻ പ്രതീക്ഷ നൽകിയാണ് സ്ഥാപിതമായത്. സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാനായില്ല. കൃഷിഭവൻ, ഇലക്ട്രിസിറ്റി, അളവുതൂക്ക ഒാഫിസ് എന്നിവ ആനിക്കാട് റോഡ്, കോട്ടയം റോഡ്, മൂശാരികവല എന്നിവടങ്ങളിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. താലൂക്ക് ഒാഫിസിനോട് ചേർന്ന് നിർമിച്ച മൂന്നു നിലയോടുകൂടിയ മിനി സിവിൽസ്റ്റേഷനിൽ മുകൾ നിലകളിലേക്കുപോകാൻ ലിഫ്റ്റ് സൗകര്യം ഇല്ല. ഇതുമൂലം പ്രായാധിക്യമുള്ളവർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കൂടാതെ പൊതുജനങ്ങൾക്ക് പ്രാഥമിക കാര്യങ്ങൾക്ക് ശൗചാലയവും ഇല്ല. താഴത്തെനിലയിൽ ഉള്ള ബാത്ത്റും ജീവനക്കാർക്ക് മാത്രമാണ്. ഇവർ ഉപയോഗശേഷം പൂട്ടിയിടുകയാണ്. കെട്ടിട സമുച്ചയത്തിെൻറ പരിസരം മാലിന്യക്കൂമ്പാരമാണ്. ജീവനക്കാർ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങൾ മാറ്റുന്നതിനോ സംസ്കരിക്കുന്നതിനോ നടപടിയുമില്ല. അടുത്ത നാളിൽ മാലിന്യ നിക്ഷേപത്തിന് കുഴി നിർമിച്ചെങ്കിലും പ്രയോജനം ഭാഗീകമാണ്. കൂടാതെ കെട്ടിടത്തിനുള്ളിൽ ഒരു ലഘുഭക്ഷണശാലയുമില്ല. ഇതു മൂലം ജനങ്ങൾ പുറത്ത് മറ്റു കടകളെ ആശ്രയിക്കുകയാണ്. മുമ്പ് കല്ലൂപ്പാറ നിയോജകമണ്ഡലം ആയിരുന്ന താലൂക്കിനെ വെട്ടിമുറിച്ച് മല്ലപ്പള്ളി ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ തിരുവല്ല നിയോജകമണ്ഡലത്തിലേക്ക് കൊണ്ടുപോയതോടെ താലൂക്കിെൻറ വികസനം ഇല്ലാതായി. അടിസ്ഥാന വികസനംപോലും സ്ഥാപിതമായിട്ടില്ല. താലൂക്കിനോടുള്ള അവഗണന തുടർന്നിട്ടും പ്രതിഷേധിക്കാൻപോലും പലരും മറന്നുപോയ സ്ഥിതിയാണ്. അവഗണന മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട മല്ലപ്പള്ളിക്ക് ശാപമാവുകയാണ് പേരിന് സ്ഥാപിതമായ മിനി സിവിൽ സ്റ്റേഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.