പത്തനംതിട്ട: വാവ സുരേഷ് തെൻറ 111ാമത്തെയും 112ാമത്തെയും രാജവെമ്പാലകളെ ശനിയാഴ്ച വൈകുന്നേരത്തോടെ രണ്ട് ജില്ലകളിൽനിന്നായി പിടികൂടി. ആദ്യം പത്തനംതിട്ട ജില്ലയിലെ കോന്നി ഫോറസ്റ്റ് ഡിവിഷനു കീഴിൽ മണ്ണാറപ്പാറ സ്റ്റേഷൻ പരിധിയിൽ പിറവത്തൂരിനടുത്ത് ചെമ്പനരുവി എന്ന സ്ഥലത്ത് സത്യെൻറ വീടിെൻറ അടുക്കളക്കകത്ത് വിറക് കൂട്ടിയിട്ടിരുന്നതിനുള്ളിൽനിന്ന് പിടികൂടുകയായിരുന്നു. അഞ്ചു വയസ്സുള്ള പെൺ രാജവെമ്പാലക്ക് 11 അടി നീളം ഉണ്ടായിരുന്നു. 16 കി.മീ. ചുറ്റളവിൽ കൊല്ലം ജില്ലയിലെ അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷെൻറ തടി ഡിപ്പോയിൽനിന്നാണ് അടുത്തതിനെ പിടികൂടിയത്. ഏഴ് വയസ്സുള്ള പെൺ രാജവെമ്പാലക്ക് 11 അടിയിലേറെ നീളം ഉണ്ടായിരുന്നു. രണ്ടു രാജവെമ്പാലകളെയും ഫോറസ്റ്റ് ഓഫിസർമാരുടെ നിർദേശപ്രകാരം അച്ചൻകോവിൽ- ചിറ്റാർ വനമേഖലയിലെ ഉൾവനത്തിൽ തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.