വടശ്ശേരിക്കര: ഹാരിസൺ തോട്ടത്തിലെ വിഷപ്രയോഗം ഭീഷണിയാകുന്നു. നടപടിെയടുക്കാതെ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും. പെരുനാട് ളാഹ ഹാരിസൺ റബർ എസ്റ്റേറ്റിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർന്നുവരുന്ന കളനാശിനി പ്രയോഗമാണ് ഭീഷണിയുയർത്തുന്നത്. കളനാശിനി എന്ന പേരിൽ അപകടകരമായ വിഷപ്രയോഗമാണ് പ്രദേശത്ത് നടക്കുന്നതെന്ന് നാട്ടുകാർ ആശങ്ക അറിയിച്ചിട്ടും ഇത് പരിശോധിക്കാനോ നിർത്തിവെപ്പിക്കാനോ ബന്ധപ്പെട്ട വകുപ്പുകൾ തയാറായിട്ടില്ല. എസ്റ്റേറ്റിെൻറ സമീപപ്രദേശത്തെ ആടുമാടുകൾ ചത്തൊടുങ്ങുകയും കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുകയും ചെയ്തതായി നേരത്തേതന്നെ പരാതി ഉയർന്നിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ പെരുനാട്ടിലെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് രണ്ടാഴ്ച മുമ്പ് കളനാശിനി പ്രയോഗം തടഞ്ഞിരുന്നു. അന്ന് താൽക്കാലികമായി നിർത്തിവെച്ച വിഷപ്രയോഗം രണ്ടു ദിവസമായി വീണ്ടും തുടങ്ങി. വിവരം റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചുവെങ്കിലും ഹാരിസണെതിരെ നടപടിയെടുക്കാൻ ധൈര്യപ്പെടുന്നില്ല. അതിപരിസ്ഥിതിലോല പ്രദേശമായ പെരുനാട്ടിലെ വനമേഖലയോടു ചേർന്ന ഭാഗത്താണ് കളനാശിനി പ്രയോഗം. ഇവിടെ വിഷപ്രയോഗവും മറ്റും നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിെൻറ നിരോധനമുള്ളതാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.