തിരുവല്ല: അപ്പർക്കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നം സർക്കാറിെൻറ കാലാവധിക്കുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ്. നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര എന്നീ ഗ്രാമപഞ്ചായത്തുകൾക്കു വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിെൻറ ഉദ്ഘാടനം വീയപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിൽ പുതിയ കുടിവെള്ള പൈപ്പ് ഇടുന്നതിന് 40 കോടി അനുവദിക്കും. തിരുവല്ല നിയമസഭ മണ്ഡലത്തിൽ 175 കോടിയുടെ കുടിവെള്ള പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിവരുന്നത്. കിഫ്ബിയിൽനിന്നുള്ള ധനസഹായം ഉപയോഗപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. തിരുവല്ല നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് 58 കോടി അനുവദിച്ചിരുന്നു. ഈ പദ്ധതി ടെൻഡർ ചെയ്ത് നിർമാണം തുടങ്ങുന്ന ഘട്ടത്തിലാണ്. മല്ലപ്പള്ളി -ആനിക്കാട് കുടിവെള്ള പദ്ധതിക്ക് ഈ സർക്കാർ വന്ന ശേഷം 24 കോടി അനുവദിച്ചു. പുറമറ്റം കല്ലൂപ്പാറ കുടിവെള്ള പദ്ധതിക്ക് 60 കോടി അനുവദിച്ചു. വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാൻ ജനങ്ങളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന പ്രവർത്തനം മാതൃകാപരമാണ്. അപ്പർക്കുട്ടനാട്ടിലെ കോലറയാറിനെ പുനരുജ്ജീവിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നാലു കോടി അനുവദിച്ചിരുന്നു. ഈ പ്രവർത്തനത്തിൽ ഇവിടുത്തെ ജനങ്ങളുടെ മുന്നേറ്റവും പങ്കാളിത്തവും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.