അടൂർ: ജനകീയ മുന്നേറ്റത്തോടെ നവീകരിച്ച പള്ളിക്കലാറിെൻറ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ റവന്യൂ വകുപ്പിന് മെല്ലെപ്പോക്ക്. പഞ്ചായത്തുകൾ സഹകരിക്കുന്നിെല്ലന്നാണ് റവന്യൂ വകുപ്പ് അധികൃതർ പറയുന്നത്. റവന്യൂ വകുപ്പ് പഞ്ചായത്തുകളെ സമീപിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നു. ആറ് നവീകരണത്തിെൻറ രണ്ടാംഘട്ടം എന്ന നിലയിൽ കൈയേറ്റം അളന്ന് തിട്ടപ്പെടുത്തി ഒഴിപ്പിക്കാൻ നോട്ടീസ് നൽകും എന്നാണ് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. കൈയേറ്റം അളന്ന് തിട്ടപ്പെടുത്താൻ നാല് സർേവയർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, സർേവ നടപടികളിൽ പുരോഗതിയുണ്ടായില്ല. ഏഴംകുളം ഗ്രാമപഞ്ചായത്തിെൻറയും അടൂർ നഗരസഭയുടെയും ഭാഗത്ത് രണ്ട് കി.മീറ്റർ ദൂരം സർേവ നടത്തിയെന്നും ഇവിടങ്ങളിൽ കൈയേറ്റമില്ലന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ, അടൂർ നഗരത്തിെൻറ ഹൃദയഭാഗത്തുപോലും തോടും തോടുപുറമ്പോക്കും കൈയേറിയത് കാണാം. സർേവ നടത്തുന്നതിന് ആറിെൻറ തീരത്തെ കാട് വെട്ടിത്തെളിച്ച്, സർവേക്കല്ല് തെളിക്കേണ്ടത് ഗ്രാമപഞ്ചായത്തുകളാണ്. പഞ്ചായത്തുകൾ ഇത് ചെയ്യുന്നിെല്ലന്നാണ് റവന്യൂ വകുപ്പിെൻറ ആക്ഷേപം. എന്നാൽ, സൗകര്യങ്ങൾ ഒരുക്കാൻ തയാറാണന്നും സർേവ നടത്തുന്നതിന് അറിയിപ്പ് ലഭിച്ചിെല്ലന്നും ഏറത്ത്, കടമ്പനാട്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ഏഴംകുളത്ത് ആദ്യം സർേവ നടത്താനെത്തിയത് ഗ്രാമപഞ്ചായത്തിനെ അറിയിച്ചിെല്ലന്നും ഇത് ശ്രദ്ധയിൽപെടുത്തിയപ്പോൾ അറിയിച്ചിട്ട് വരാമെന്ന മറുപടിയാണ് കിട്ടിയതെന്നും എന്നാൽ, പിന്നീട് ഏഴംകുളം പഞ്ചായത്തിന് അറിയിപ്പ് ലഭിച്ചിെല്ലന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഏഴംകുളം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളിൽ സർേവ തുടങ്ങിയതും പഞ്ചായത്ത് അറിഞ്ഞിട്ടില്ല. ആകെ നാല് സർേവയർമാരെ ചുമതലപ്പെടുത്തിയതിൽ രണ്ടുപേർക്ക് പ്രമോഷൻ ട്രാൻസ്ഫർ ആയി. ഏറ്റവും കൂടുതൽ കൈയേറ്റം നടന്നത് കടമ്പനാട്, പള്ളിക്കൽ പഞ്ചായത്തുകളിലാണ്. പള്ളിക്കൽ പഞ്ചായത്തിൽ മാത്രം 15 കിലോമീറ്റർ ദൂരം പള്ളിക്കലാർ ഒഴുകുന്നുണ്ട്. ഓരോ പഞ്ചായത്തിലും പ്രത്യേകം സർേവയർമാരെ നിയോഗിച്ച് കൈയേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റ് പല ഒഴിപ്പിക്കലുംപോലെ പള്ളിക്കലാറ്റിലെ കൈയേറ്റമൊഴിപ്പിക്കലും പ്രഹസനമാകാനാണ് സാധ്യത. റവന്യൂ വകുപ്പ് അധികൃതർ ഇതുവരെ കടമ്പനാട് പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടില്ല. ആവശ്യപ്പെടുന്ന ഏത് സഹായവും ചെയ്തുകൊടുക്കുമെന്ന് കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ആർ. അജീഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.