ശ്രീകൃഷ്ണവിലാസം കടവ് റോഡ് മാലിന്യക്കൂമ്പാരം

മല്ലപ്പള്ളി: മല്ലപ്പള്ളി മാര്‍ക്കറ്റിലെ ശ്രീകൃഷ്ണവിലാസം കടവ് റോഡ് മാലിന്യക്കൂമ്പാരം. മാര്‍ക്കറ്റില്‍നിന്ന് ആറ്റിലേക്ക് പോകുന്ന റോഡിന്‍െറ വശങ്ങള്‍ ഇടിഞ്ഞുതകര്‍ന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിലെ ചന്തക്ക് ശേഷം കമ്പവടക്കാര്‍ മാനദണ്ഡമൊന്നും പാലിക്കാതെ കടവിലേക്കുള്ള റോഡിന്‍െറ ഇരുവശവും സ്റ്റാളിന്‍െറ പിന്നിലും മീനിന്‍െറയും മറ്റും മാലിന്യം തള്ളുകയാണ്. പൊതുജനങ്ങള്‍ ആറ്റിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന റോഡിലൂടെ മൂക്കുപൊത്തി നടക്കേണ്ട ഗതികേടാണ്. അസഹനീയമായ ദുര്‍ഗന്ധം മൂലം പ്രദേശവാസികളും ബുദ്ധിമുട്ടുകയാണ്. മീന്‍ സ്റ്റാളിലെ മലിനജലം ഒഴുകാന്‍ സ്ഥാപിച്ചിരുന്ന പൈപ്പ് കത്തിപ്പോയതുമൂലം റോഡിന്‍െറ പടിയിലൂടെ ഒഴുകി ആറ്റിലേക്ക് പോകുകയാണ്. ഈ മലിനജലത്തില്‍ ചവിട്ടി വേണം നടക്കാന്‍. ആറ്റുകടവിനോടു ചേര്‍ന്ന് പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം സംസ്കരിക്കുന്ന സ്ഥലത്ത് മാലിന്യക്കൂമ്പാരമാണ്. ഇവ കത്തിക്കാറുണ്ടെങ്കിലും പകുതിയും വഴിയിലാണ്. പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള സംസ്കരണ പ്ളാന്‍റില്‍ മാലിന്യം തള്ളാതെ കച്ചവടക്കാര്‍ സ്റ്റാളിനു സമീപവും ആറ്റുകടവ് റോഡിലും മാലിന്യം ഉപേക്ഷിച്ചിട്ടും പഞ്ചായത്ത് നടപടി സീകരിക്കുന്നില്ളെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. മീന്‍ അവശിഷ്ടവും അഴുകിയ പച്ചക്കറിയും ഉപ്പുചാക്കുംകൊണ്ട് വഴിനടക്കാന്‍ കഴിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.