തമിഴന്‍കുടങ്ങള്‍ക്ക് വിപണിയില്‍ വന്‍ പ്രിയം

അടൂര്‍: സംസ്ഥാനത്ത് വരള്‍ച്ച കടുത്തതോടെ അതിര്‍ത്തി കടന്ന് തമിഴന്‍കുടങ്ങളുടെ വരവ് വര്‍ധിച്ചു. മധുരയില്‍ നിര്‍മിക്കുന്ന പ്ളാസ്റ്റിക് കുടങ്ങളാണ് വിവിധ ജില്ലകളില്‍ വിപണി കീഴടക്കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളിലും അന്തര്‍സംസ്ഥാന ബസുകളിലും കയറ്റിക്കൊണ്ടുവരുന്ന കുടങ്ങള്‍ ആര്യങ്കാവ് ചെക്ക്പോസ്റ്റ് കടന്ന് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രദേശങ്ങളിലാണ് വില്‍പനക്കത്തെുന്നത്. അടൂര്‍, പത്തനംതിട്ട, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ഈ പ്ളാസ്റ്റിക് കുടങ്ങള്‍ക്ക് നല്ല ഡിമാന്‍റാണ്. തമിഴിനാട്ടില്‍ 20-50 രൂപക്ക് ലഭിക്കുന്ന വിവിധ ഗുണനിലവാരത്തിലുള്ള കുടങ്ങള്‍ ഇവിടെയത്തെുമ്പോള്‍ 50-100 രൂപക്കാണ് വില്‍ക്കുന്നത്. കിണറുകള്‍ വറ്റി പൈപ്പ്ലൈനുകളിലെ വെള്ളവും കിട്ടാതായ പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസേന ഒക്കത്തെടുത്ത് വെള്ളം കൊണ്ടുവരാനുള്ള സൗകര്യം ഇവക്ക് ഉള്ളതിനാലാണ് തമിഴന്‍ കുടങ്ങള്‍ മലയാളികള്‍ക്ക് പ്രിയങ്കരമായത്. വാഹനങ്ങളില്‍ വിവിധ വര്‍ണങ്ങളിലുള്ള കുടങ്ങള്‍ കൊണ്ടുവരുന്നത് ആകര്‍ഷകമായ കാഴ്ചയാണ്. പുനലൂര്‍-കൊല്ലം ദേശീയപാതയിലൂടെയും പുനലൂര്‍-മൂവാറ്റുപുഴ, കായംകുളം-പത്തനാപുരം, മെയിന്‍ സെന്‍ട്രല്‍ സംസ്ഥാനപാതകളിലൂടെയും ദിനവും ആയിരക്കണക്കിന് കുടങ്ങളാണ് നിശ്ചിത സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.