പ്രകൃതിദത്ത ജലസ്രോതസ്സുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യം

പന്തളം: പ്രകൃതിദത്ത ജലസ്രോതസുകള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുടിക്കാനും കൃഷിക്കും വെള്ളം കിട്ടാതെ ജനം നട്ടം തിരിയുമ്പോഴും പൊതുകിണറുകളും കുളങ്ങളും തോടുകളും സംരക്ഷിക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നില്ളെന്ന ആക്ഷേപം ശക്തമാകുകയാണ്. പാടത്തെയും കരയിലെയും കൃഷിയാവശ്യത്തിനായി വെള്ളമെടുത്തിരുന്ന കുളങ്ങളും ചാലുകളും പുല്‍ക്കാടു മൂടിയും ചളിനിറഞ്ഞും ഉപയോഗശൂന്യമായി കിടക്കുന്നു. ഒരുകാലത്ത് ജലസമൃദ്ധമായി കിടന്ന കുളങ്ങള്‍ എല്ലാ ഗ്രാമങ്ങളിലെയും കിണറുകളില്‍ ശുദ്ധജലമത്തൊന്‍ ഉപകരിച്ചിരുന്നു. ഇത്തരം കുളങ്ങള്‍ അരികിടിഞ്ഞും പായലും ചളിയും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണ്. കാവുകളും കുളങ്ങളും സംരക്ഷിക്കണമെന്ന അധികൃതരുടെ നിര്‍ദ്ദേശം പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങുന്നതായാണ് ആക്ഷേപം. ഗ്രാമപ്രദേശങ്ങളിലുള്ള പൊതുകിണറുകളില്‍ നിന്നായിരുന്നു ആ പ്രദേശത്തുള്ളവര്‍ വെള്ളം കോരിയിരുന്നത്. ഇന്ന് ഇത്തരം കിണറുകളും കുഴല്‍ക്കിണറുകളും ആരും സംരക്ഷിക്കാറേയില്ല. വേനല്‍ ശക്തമാകുമ്പോഴും പഴയ കുഴല്‍ക്കിണറുകള്‍ ജലസമൃദ്ധമാണ്. മിക്കവയും അറ്റകുറ്റപ്പണി നടക്കാതെ ഉപയോഗശൂന്യമായ നിലയിലാണ്. ഇവയുടെ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് അധികൃതര്‍. പന്തളത്തിന്‍െറ നെല്ലറയായ കരിങ്ങാലി പാടശേഖരത്തില്‍ കരിങ്ങാലി വലിയതോടും അതിന്‍െറ 18 കൈവഴികളുമാണ് പ്രധാന ജലസ്രോതസ്സ്. കൃഷിക്കുമാത്രമല്ല സമീപ വാസികളുടെ കിണറുകളില്‍ ഉറവയത്തൊനും തോടുകളും പാടത്തെ നെല്‍കൃഷിയും സഹായകമായിരുന്നു. തോട് സംരക്ഷണമില്ലാതെ നശിച്ചതും കൃഷിയിലെ നഷ്ടവും കാരണം കര്‍ഷകര്‍ പാടം തരിശിടാന്‍ തുടങ്ങി. തീരത്തെ കിണറുകളും വറ്റി. മിക്ക വാര്‍ഡുകളിലും കുളങ്ങളുണ്ടായിരുന്നത് സംരക്ഷിക്കപ്പെട്ടിട്ടില്ല. കുട്ടനാട് പാക്കേജിലുള്‍പ്പെടുത്തി വളരെക്കുറച്ചു കുളങ്ങള്‍ അരിക് കെട്ടിക്കൊടുത്തിരുന്നു. കുരമ്പാല തേവരുകുളത്തിന്‍െറ സംരക്ഷണത്തിനായി തദ്ദേശഭരണ പ്രതിനിധികള്‍ കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. കഴിഞ്ഞ 10 വര്‍ഷമായി പല അധികൃതരെയും സമീപിച്ചെങ്കിലും തീരമിടിഞ്ഞ് പായല്‍മൂടിയ കുളം നന്നാക്കിയില്ല. പന്തളം തെക്കേക്കര, തുമ്പമണ്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മാവര പാടത്ത് നെല്ല് കരിഞ്ഞുണങ്ങാന്‍ കാരണം ചാലും തോടും സംരക്ഷണമില്ലാത്തതിനാലാണ്. വെള്ളം നിറഞ്ഞുകിടന്നിരുന്ന മാവര ചാലില്‍ ഇപ്പോള്‍ ചളിയാണ് നിറഞ്ഞുകിടക്കുന്നത്. കൂടുതല്‍ കുളങ്ങളുള്ള പന്തളം തെക്കേക്കര പഞ്ചായത്തിലും കുളങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുന്നുണ്ട്. ആറ്റ് തീരത്തോടുചേര്‍ന്ന കുളനട പ്രദേശങ്ങളിലും നിരവധി കുളങ്ങളാണ് സംരക്ഷണമില്ലാതെ കിടക്കുന്നത്. അച്ചന്‍കോവിലാര്‍ ജലസമൃദ്ധമായിരുന്നകാലത്ത് കുളനടയിലെ കുളങ്ങളും കാര്‍ഷികമേഖലക്ക് ഉപകാരപ്രദമായിരുന്നു. ഇന്ന് ഒട്ടുമിക്ക കുളങ്ങളും മാലിന്യ കേന്ദ്രങ്ങളായി മാറി. ഇത് പാരിസ്ഥിക മലീനികരണത്തിനും കാരണമാകുന്നു. പരമ്പരാഗത ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.