പന്തളത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം

പന്തളം: പൊലീസ് നിഷ്ക്രിയം, പന്തളത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ അഴിഞ്ഞാടുന്നു. സ്കൂള്‍-കോളജ് വിദ്യാര്‍ഥികളാണ് ഇവരുടെ അതിക്രമത്തിന് ഇരയാകുന്നവരില്‍ ഏറെയും. മുന്നറിയിപ്പില്ലാതെ വ്യാഴാഴ്ച ഒരു വിഭാഗം ബസ് ജീവനക്കാര്‍ പണിമുടക്കിയതും ധാര്‍ഷ്ട്യത്തിന്‍െറ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു. സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് ബസില്‍ കയറണമെങ്കില്‍ ജീവനക്കാരുടെ അനുമതി വേണമെന്നതാണ് നിലവിലെ സ്ഥിതി. സ്റ്റാന്‍ഡിലത്തെുന്ന ബസുകളില്‍ യാത്രക്കാരെ കയറ്റിയശേഷം ബസ് പുറപ്പെടുന്നതിന് ഒരു മിനിറ്റ് മുമ്പു മാത്രമാണ് വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നത്. ഇത്രയുംനേരം വിദ്യാര്‍ഥികള്‍ പൊരിവെയിലത്ത് നില്‍ക്കണം. ബസില്‍ കയറുന്ന വിദ്യാര്‍ഥികളോട് ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. വിദ്യാര്‍ഥിനികളോടാണ് അധിക്ഷേപമേറെയും. വ്യക്തിപരമായി യാത്രക്കാരുടെ മുന്നില്‍വെച്ച് ആക്ഷേപിക്കുന്നതായും പരാതി ഉയരുന്നു. വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതിപ്പെട്ടാലും ഫലമില്ളെന്നതാണ് സ്ഥിതി. കഴിഞ്ഞദിവസം ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് നേരിട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പൊലീസിന്‍െറ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകാതായതോടെ നേതാവിന്‍െറ നേതൃത്വത്തില്‍ പരസ്യമായി പ്രതികരിച്ചതോടെ രണ്ടുബസ് ജീവനക്കാര്‍ ആശുപത്രിയിലായി. സ്വകാര്യബസില്‍ കയറുന്ന വിദ്യാര്‍ഥികളില്‍നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായും ആക്ഷേപമുണ്ട്. ബസ് ചാര്‍ജിന്‍െറ 25 ശതമാനമാണ് സ്കൂള്‍ - റെഗുലര്‍ കോളജ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, ഇത് മറികടന്നാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിച്ചിട്ടുള്ളത്. കേന്ദ്രീയ വിദ്യാലയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പുലര്‍ച്ചെ മുതല്‍ കണ്‍സെഷന്‍ നല്‍കണമെന്നാണ് വ്യവസ്ഥ. വൈകീട്ട് അഞ്ചു കഴിഞ്ഞാല്‍ പന്തളത്തെ ഒരുവിഭാഗം സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിഷേധിക്കുന്നത് പതിവാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. യൂനിഫോമിലത്തെുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഐഡന്‍റിറ്റികാര്‍ഡില്ലാതെ തന്നെ കണ്‍സെഷന്‍ നല്‍കണമെന്നതും പന്തളത്ത് ഒരുവിഭാഗം ബസ് ജീവനക്കാര്‍ അട്ടിമറിക്കുന്നു. നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പന്തളത്ത് ഇവരില്‍നിന്ന് അമിതചാര്‍ജ് ഈടാക്കുന്നതായാണ് പരാതി. സ്കൂള്‍ കഴിയുന്ന സമയത്ത് ബസ്സ്റ്റാന്‍ഡില്‍ പൊലീസിന്‍െറ സേവനം ലഭ്യമാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. പൊലീസ് സേവനം ലഭിച്ചാല്‍ സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ക്ക് ബസില്‍ കയറാനുള്ള അവസരം ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ ജീവനക്കാരുടെ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാലും പൊലീസ് നിഷ്ക്രീയമാണെന്നാണ് പരാതി. ബസ് ജീവനക്കാരെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.