കുന്നിക്കുഴിയില്‍ മദ്യഷാപ്പ്: പന്തളം നഗരസഭ കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ടു

പന്തളം: പ്രതിപക്ഷ ബഹളത്തത്തെുടര്‍ന്ന് പന്തളം നഗരസഭ കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ടു. വ്യാഴാഴ്ച രാവിലെ കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ തന്നെ കുന്നിക്കുഴിയില്‍ മദ്യഷാപ്പ് ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നുള്ള ബാനറുകളുമായി യു.ഡി.എഫ്-ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിന്‍െറ നടുത്തളത്തില്‍ ഇറങ്ങി നിന്ന് പ്രതിഷേധം ആരംഭിച്ചതോടെ കൗണ്‍സില്‍ യോഗം നടത്താന്‍ കഴിയാത്ത സ്ഥിതിയായി. കുന്നിക്കുഴിയില്‍ ആരംഭിച്ച വിദേശമദ്യ ഷോപ്പിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന കൗണ്‍സില്‍ തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നഗരസഭ കൗണ്‍സിലിനു തീരുമാനമെടുക്കാന്‍ കഴിയില്ളെന്ന സെക്രട്ടറിയുടെ വിശദീകരണം ചെവിക്കൊള്ളാന്‍ പ്രതിപക്ഷം തയാറായില്ല. ഇതോടെ കൗണ്‍സില്‍ ചേരാന്‍ കഴിയാത്ത സ്ഥിതിയായി. യു.ഡി.എഫും ബി.ജെ.പിയും നടത്തിയ സമരങ്ങളെ മുഖവുരക്കെടുക്കാന്‍ ഭരണപക്ഷം തയാറാകാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ വിദേശ മദ്യഷോപ്പിന്‍െറ പ്രവര്‍ത്തനം നഗരത്തില്‍ പാടില്ളെന്ന നിലപാടും പ്രതിപക്ഷം സ്വീകരിച്ചു. ഉച്ചക്കുശേഷം വീണ്ടും കൗണ്‍സില്‍ ചേരാനത്തെിയപ്പോള്‍ കുന്നിക്കുഴിയില്‍നിന്ന് മദ്യഷോപ്പ് കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ തന്നെ കോടതി ഉത്തരവനുസരിച്ചുള്ള ദൂരപരിധി കണക്കാക്കി മാറ്റി സ്ഥാപിക്കാമെന്ന നിലപാട് ഭരണപക്ഷം സ്വീകരിച്ചു. ഇതോടെ പ്രതിപക്ഷം കൗണ്‍സില്‍ തുടര്‍ന്നു ചേരാന്‍ അനുവദിച്ചു. കെ.എസ്.ആര്‍.ടി.സി ജങ്ഷനു സമീപം തന്നെ പുതിയ കെട്ടിടം ലഭ്യമാക്കാനുള്ള നീക്കമാണ് നഗരസഭ ഭരണനേതൃത്വം നടത്തുന്നത്. ഇതിനായി കണ്ടത്തെിയ സ്ഥലം വരും ദിവസങ്ങളില്‍ എക്സൈസ് അധികാരികള്‍ പരിശോധിച്ചശേഷം തീരുമാനമെടുക്കാനായി മാറ്റിയിരിക്കുകയാണ്. നഗരസഭ കൗണ്‍സിലില്‍ നടന്ന പ്രതിഷേധ സമരത്തിനു യു.ഡി.എഫ് നേതാക്കളായ നൗഷാദ് റാവുത്തര്‍, എ. വിജയകുമാര്‍, പന്തളം മഹേഷ്, മഞ്ജു വിശ്വനാഥ്, ബി.ജെ.പി നേതാക്കളായ കെ.വി. പ്രഭ, സുമേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.