വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹം –അ​ടൂ​ർ പ്ര​കാ​ശ്​

കോന്നി: മധ്യതിരുവിതാംകൂറിലെ പ്രവാസികൾക്കും ശബരിമല തീർഥാടകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സ്ഥലത്തുവേണം നിർദിഷ്ട വിമാനത്താവള പദ്ധതി വേണ്ടതെന്ന് അടൂർ പ്രകാശ് എം.എൽ.എ. റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ കലക്ടർ ഉൾപ്പെടുന്ന സമിതിയെ പത്തനംതിട്ടക്ക് സമീപമുള്ള അനുയോജ്യമായ സ്ഥലങ്ങൾ സന്ദർശിച്ചു റിപ്പോർട്ട് നൽകാനായി സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, പത്തനംതിട്ട കലക്ടർക്ക് പകരം കോട്ടയം കലക്ടറെ സംഘത്തിൽ ഉൾപ്പെടുത്തിയതും കോട്ടയം ജില്ലയിലെ എരുമേലിയിലും മുക്കൂട്ടുതറയിലും സമിതി നടത്തിയ രഹസ്യ സന്ദർശനവും ദുരൂഹത ഉളവാക്കുന്നതാണ്. വിമാനത്താവളം നിർമിക്കാൻ പത്തനംതിട്ട ജില്ല ആസ്ഥാനത്തിനു സമീപമുള്ള കുമ്പഴ എസ്റ്റേറ്റ് അനുയോജ്യമായിരിക്കെ കോട്ടയം ജില്ലയിലെ എരുമേലിയിൽ സ്ഥലപരിശോധന നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുകയാണ്. ശബരിമല വനത്തിനോട് ചേർന്നാണ് ചെറുവള്ളി എസ്റ്റേറ്റ്. വനാതിർത്തിക്കുള്ളിൽ വിമാനത്താവളത്തിന് അനുമതി ലഭിക്കില്ലെന്നിരിക്കെ സമിതി നടത്തിയ രഹസ്യസന്ദർശനത്തിൽ ദുരൂഹതയുണ്ട്. ആറന്മുള പദ്ധതി മുടങ്ങിയ സാഹചര്യത്തിൽ ജില്ലയിലെ തന്നെ മറ്റ് സ്ഥലങ്ങൾ പദ്ധതിക്ക് പരിഗണിക്കണമെന്നും അടൂർ പ്രകാശ് വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.